ഗ്യാങ്സ് ഓഫ് 18; മമ്മൂട്ടി ചിത്രം തെലുങ്കിലേക്ക്

Advertisement

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന 2019ല്‍ ടോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇതിന് പിന്നാലെയാണ് പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. എഴുപതോളം പുതുമുഖങ്ങളും അവര്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന, പ്രിയാമണി, മണിയൻപ്പിള്ള രാജു തുടങ്ങിയ പ്രഗത്ഭരും കൈകോർത്ത ചിത്രമായിരുന്നു ‘പതിനെട്ടാം പടി’. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.  ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചത്.

പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായെത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. 17000 അപേക്ഷകളിൽ നിന്നും ആയിരത്തോളം പേരെ ഓഡിഷൻ ചെയ്താണ് 70 ഓളം പുതുമുഖങ്ങളെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. രണ്ടു വർഷം നീണ്ടൊരു പ്രക്രിയയായിരുന്നു സിനിമയുടെ പിറകിൽ. പുതുമുഖങ്ങളായ അക്ഷയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അമ്പി നീനാസം, ഫഹീം സഫർ, നകുൽ തമ്പി തുടങ്ങിയ പുതുമുഖ താരനിര തെറ്റില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close