പതിനഞ്ചു വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ കണ്ട കൊച്ചുണ്ടാപ്രി..!!

Advertisement

പതിനഞ്ചു വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ബ്ലെസ്സി ആദ്യമായി സംവിധാനം ചെയ്ത കാഴ്ച. മമ്മൂട്ടി നായകനായി അഭിനയിച്ച ആ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് യാഷ് എന്ന ഒരു ബാലനും പദ്മപ്രിയ, ബേബി സനുഷ, മനോജ് കെ ജയൻ എന്നിവരും ആണ്. മമ്മൂട്ടി അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രവും  ഗുജറാത്ത് ഭൂകമ്പത്തെത്തുടര്ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ  നിന്നും പോരേണ്ടി വന്ന പവൻ എന്ന ബാലനും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. കൊച്ചുണ്ടാപ്രി എന്ന വിളിപ്പേരിൽ ഈ ചിത്രത്തിൽ അറിയപ്പെട്ട ആ ബാലൻ തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം ആ ബാലൻ മമ്മൂട്ടിയെ വീണ്ടും കണ്ടു മുട്ടി. ഇവരുടെ കണ്ടു മുട്ടലിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. കൊച്ചിയിലെ ഗുജറാത്തി വിദ്യാലയത്തിന്റെ നൂറാം വാർഷിക  ആഘോഷത്തിൽ പങ്കെടുക്കാനായി  മമ്മൂട്ടി എത്തിയതോടെയാണ് ഈ  കണ്ടു മുട്ടലിനു വഴിയൊരുങ്ങിയത്. ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസമാക്കിയ യാഷ് ശെരിക്കും ഗുജറാത്തുകാരൻ ആണ്. ഏതായാലും ഓൺസ്‌ക്രീനിൽ പ്രേക്ഷകരുടെ കണ്ണ് നനയിച്ച മാധവേട്ടനും കൊച്ചുണ്ടാപ്രിയും ഒരിക്കൽ കൂടി കണ്ടു മുട്ടിയത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇതുപോലെ തന്നെ സോഷ്യൽ മീഡിയ ആഘോഷിച്ച സമാഗമങ്ങൾ ആണ് യോദ്ധ , തന്മാത്ര എന്നീ ചിത്രങ്ങളിൽ ഉണ്ണി കുട്ടൻ, മനു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാല താരങ്ങളെ മോഹൻലാൽ വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close