കൊറോണ കാലത്ത് ആരോഗ്യം സംരക്ഷിക്കുകയും വർക്ഔട്ടിന് ശേഷം അടുത്തിടെ നടൻ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പകുവെച്ച സെൽഫി ചിത്രം ഏറെ വൈറൽ ആയിരുന്നു. ഒരുപാട് പ്രമുഖ നടീനടന്മാർ മമ്മൂട്ടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ താഴെ കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു. ടോവിനോ, രമേശ് പിഷാരടി, പേർളി, അനു സിതാര, നൂറിൻ തുടങ്ങി ഒരുപാട് താരങ്ങളാണ് മമ്മൂട്ടിയുടെ ഫിറ്റ്നെസിനെ അഭിനന്ദിച്ചു അഭിപ്രായം രേഖപ്പെടുത്തിയത്. മലയാളത്തിലെ യുവ നടന്മാർ ഫേസ്ബുക്കിൽ തങ്ങളുടെ പേജുകളിലും മമ്മൂട്ടിയുടെ ചിത്രം പങ്കുവെക്കുകയുണ്ടായി. ഈ പ്രായത്തിലും മമ്മൂട്ടി ആരോഗ്യം സംരക്ഷിക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്ന് അറിയിച്ചുകൊണ്ട് സ്പോർട്സ് ആൻഡ് ഇൻഡസ്‌ട്രി മിനിസ്റ്റർ ഇ. പി ജയരാജൻ രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും നല്ലൊരു അഭിനന്ദന കുറിപ്പും മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് മുഴുവൻ ആളുകൾക്കും നടൻ മമ്മൂട്ടി ഒരു മാതൃകയാണെന് മന്ത്രി സൂചിപ്പിക്കുകയുണ്ടായി. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാൻ മമ്മൂട്ടിയ്ക്ക് കഴിയും എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
കുറിപ്പിന്റെ പൂർണ രൂപം:
കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു. കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.