ആന്ധ്രയിൽ മമ്മൂട്ടി ചിത്രം യാത്ര വമ്പൻ സ്വാധീനമായി; ജഗന്റെ വൈ.എസ്.ആർ കോൺഗ്രസിന് വൻ വിജയം

Advertisement

മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് ‘യാത്ര’. സൗത്ത് ഇന്ത്യയിൽ ഒട്ടാകെ ചിത്രം തരംഗം സൃഷ്ട്ടിച്ചാണ് ജൈത്രയാത്ര അവസാനിപ്പിച്ചത്. വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ 1500 കിലോമീറ്റർ പദയാത്ര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. 6 മാസങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വൈ. എസ് ആറിന്റെ മകൻ ജഗൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയായ വൈ.എസ്.ആറിന്റെ ജീവിതകഥ സിനിമയാക്കിയതിന്റെ ഗുണം ആന്ധ്രയിലെ നിയമസഭ ഇലക്ഷനും ലോകസഭ ഇലക്ഷനും കാണാൻ സാധിച്ചു. വൈ.എസ്.ആർ കോൺഗ്രസ്സ് വലിയ ഭൂരിപക്ഷത്തോട് കൂടിയാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.

രാഷ്ട്രീയ സിനിമകൾ പരിശോധിക്കുമ്പോൾ ഏറ്റവും വിജയവും പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം കൂടിയായിരിക്കും ‘യാത്ര’. മമ്മൂട്ടി എന്ന നടനിലൂടെ വൈ.എസ് ആറിനെ പുനരവതരിപ്പിച്ചപ്പോൾ ജനങ്ങളുടെ മനസ്സിലെ വികാരമായിരുന്നു ഉണർന്നത്. 2003ൽ നടന്ന 1500കിലോമീറ്റർ പദയാത്രയിലൂടെയാണ് വൈ.എസ്.ആർ ആന്ധ്രയുടെ ഭരണം പിടിച്ചടക്കിയത്. തന്റെ ചരിത്ര പ്രാധാന്യമുള്ള പദയാത്രയിലൂടെ സാധാരണക്കാരായ ജനങ്ങളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. യാത്ര സിനിമയിൽ അവസാന ഭാഗങ്ങളിൽ റിയൽ ഫൂട്ടേജുകൾ ഉൾപ്പെടുത്തിയപ്പോൾ പഴയ കാലഘട്ടത്തിലേക്ക് ആന്ധ്രയിലെ ജനങ്ങളെ കൊണ്ടുപോകുവാനും സംവിധായകന് സാധിച്ചു. വൈ.എസ് ആറിന്റെ യഥാര്ത്ഥ മകനായ ജഗൻ അവസാന ഭാഗങ്ങളിൽ അച്ഛനെപോലെ അനുകരിച്ചു ഗ്രാമങ്ങളിലൂടെ നടത്തിയ പദയാത്ര ജഗന് പബ്ലിസിറ്റി നൽകുവാനും സിനിമയ്ക്ക് സാധിച്ചു.

Advertisement

കോൺഗ്രസ്ക്കാരനായി പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന നല്ലൊരു മനുഷ്യ സ്നേഹിക്കൂടിയായ കഥാപാത്രമായാണ് വൈ.എസ്.ആറിന് അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം റിയൽ ഫൂട്ടേജിലൂടെ അവതരിപ്പിച്ചത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. യാത്ര എന്ന സിനിമ ആന്ധ്ര ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് വമ്പിച്ച ഭൂരിപക്ഷത്തിന്റെ വൈ.എസ്.ആർ കോണ്ഗ്രസിന്റെ വിജയം. 175 സീറ്റുകളിൽ 144 സീറ്റുകളാണ് അവർ കരസ്ഥമാക്കിയത്. ടി. ഡി.പി യ്ക്ക് വെറും 30 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. കേന്ദ്രത്തിലേക്കുള്ള 25 സീറ്റുകളിൽ 25 സീറ്റും നേടി വൈ.എസ്. ആർ കോണ്ഗ്രസ് വിജയക്കൊടി പാറിച്ചിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close