CBSE പരീക്ഷ ചോദ്യപേപ്പറിൽ സ്ഥാനം നേടി മമ്മൂട്ടി ചിത്രം

Advertisement

മലയാള സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം അളക്കാൻ ആയി പരീക്ഷ ചോദ്യ പേപ്പറുകളിൽ വരുന്നത് നമ്മൾ കണ്ടിട്ടുണ്. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രം കൂടി അങ്ങനെ പരീക്ഷ ചോദ്യ പേപ്പറിൽ സ്ഥാനം നേടി കഴിഞ്ഞു. സി.ബി.എസ്.ഇ ഏഴാം ക്ലാസ്സിലെ പൊതു വിജ്ഞാന ചോദ്യപ്പറിൽ ആണ് മമ്മൂട്ടി അഭിനയിച്ച വർഷം എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ചുള്ള ഒരു ചോദ്യം വന്നത്. ബിജിപാൽ ഈണം നൽകിയ കൂട്ട് തേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനമാണ് ചോദ്യ പേപ്പറിൽ ഇടം നേടിയത്. ഈ ഗാനത്തിന്റെ പ്രത്യേകത എന്തെന്നാല്, ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്ത മലയാള ഗാനമാണ് ഇത്. മമ്മൂട്ടി അദ്ദേഹത്തിന്റെ സ്വന്തം വാട്സാപ്പ് നമ്പറിലൂടെ ആണ് ഈ ഗാനം റിലീസ് ചെയ്തത്.

Advertisement

രഞ്ജിത് ശങ്കർ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഇപ്പോൾ ഈ ഗാനത്തെ കുറിച്ചുള്ള ചോദ്യം പരീക്ഷ ചോദ്യ പേപ്പറിൽ വന്ന വിവരവും രഞ്ജിത് ശങ്കർ തന്നെയാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചത്. ജയഗീത ആണ് ഈ ഗാനം രചിച്ചത്. നാലു വർഷം മുൻപേ പുറത്തു വന്ന ഈ ചിത്രം നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു. മമ്മൂട്ടി, ആശ ശരത്, ടി ജി രവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും രഞ്ജിത് ശങ്കർ പങ്കാളി ആയിരുന്നു. ഈ ഗാനത്തെ കുറിച്ചുള്ള ചോദ്യം വന്ന വിവരം ചോദ്യ പേപ്പറിന്റെ ഫോട്ടോ അടക്കം ഇട്ടു കൊണ്ടാണ് രഞ്ജിത് ശങ്കർ പങ്കു വെച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close