സിനിമാ വിമർശനം അധിക്ഷേപമായി മാറരുത്: മമ്മൂട്ടി

Advertisement

തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടി. ഫെബ്രുവരി 9 ന് റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഗൾഫ് പ്രമോഷന്റെ ഭാഗമായി ദുബായിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമാ വിമർശനത്തെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. സിനിമാ വിമർശനം അധിക്ഷേപമായി മാറരുത് എന്നും പ്രേക്ഷകരാണ് സിനിമയിലെ മാറ്റങ്ങൾക്ക് കാരണമെന്നും മമ്മൂട്ടി പറയുന്നു. സിനിമയുടെ പ്രൊമോഷൻ എപ്പോഴും വലിയ ബുദ്ധിമുട്ടാണ് എന്നും, സിനിമയെ വിമര്ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് അധിക്ഷേപമായോ പരിഹാസമായോ മാറുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ സിനിമാ വിമർശനങ്ങൾക്ക് എതിരെ യുവ നടന്മാർ പ്രതികരിച്ചതിനെ കുറിച്ചു ചോദിച്ചപ്പോൾ, സോഷ്യൽ മീഡിയ പോലെ അവരും പുതിയ തലമുറ ആയത് കൊണ്ടാകും എന്നും, താനൊക്കെ പഴയ ആളുകൾ അല്ലെ എന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫറിലെ താരങ്ങളായ സ്നേഹ, ഐശ്വര്യ ലക്ഷ്മി, രമ്യ സുരേഷ് എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തു. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തതും നിർമ്മിച്ചതും ബി ഉണ്ണികൃഷ്ണനാണ്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ചിത്രമാണ് ക്രിസ്റ്റഫർ. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ വിനയ് റായ്, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ്, അമല പോൾ എന്നിവരും വേഷമിട്ടിട്ടുണ്ട്. ലൈഫ് ഓഫ് എ വിജിലാന്റി കോപ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറിൽ ടൈറ്റിൽ കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close