
കാലവർഷ കെടുത്തി കേരളത്തിൽ ദുരിതം വിതച്ചപ്പോൾ പൊലിഞ്ഞു പോയ ജീവനുകൾ ഏറെ. ലക്ഷകണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. ഉരുൾ പൊട്ടലിൽ മരിച്ചവർക്കൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരിച്ച ലിനു എന്ന യുവാവും മലയാളികളുടെ മനസ്സിലെ കണ്ണീരോർമയായി . ലിനു ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയായിരുന്നു മുങ്ങി മരിച്ചത്. സോഷ്യൽ മീഡിയ മുഴുവൻ ലിനുവിനായി ആദരാജ്ഞലികൾ അർപ്പിക്കുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയും ആ ദുഃഖത്തിൽ പങ്കു ചേർന്നു. ലിനുവിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ട് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. ലിനുവിന്റെ മരണാനനന്തര ചടങ്ങുകള്‍ നടത്താനായി മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണ് ഇപ്പോഴുള്ളത്.
ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി ആ കുടുംബത്തിന്റെ ദുഃഖത്തില്‍ ഒപ്പം ചേർന്നത്. അമ്മയെ വിളിച്ചു ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അവരോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നൽകുന്ന കാര്യമാണെന്ന് ലിനുവിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയെ ദുരിതാശ്വാസ ക്യാമ്പിൽ ആക്കിയിട്ടു വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപില്‍ നിന്നും ലിനു പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് ലിനു ഉൾപ്പെടെയുള്ള യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളില്‍ അങ്ങോട്ട് തിരിച്ചത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി എങ്കിലും തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ലിനുവിന്റെ മൃതദേഹം ലഭിച്ചത്