മധുര രാജയുടെ സെറ്റിൽ പേരന്പിന്റെ വിജയം ആഘോഷിച്ചു മമ്മൂട്ടി..!

Advertisement

വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ചിത്രമായ മധുര രാജയുടെ സെറ്റിൽ ആണ് മമ്മൂട്ടി  ഇപ്പോൾ. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആണ് ഇപ്പോൾ നടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് തന്നെ അറിയിച്ചിരുന്നു. ഈ വെള്ളിയാഴ്ചയാണ് മമ്മൂട്ടി നായകനായ പേരന്പ് എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക  പ്രശംസയുമാണ് ഈ ചിത്രം ഇപ്പോൾ നേടിയെടുത്തു കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്തേ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് പേരൻപിലെ അദ്ദേഹത്തെ പ്രകടനത്തെ ആരാധകരും പ്രേക്ഷകരും വിലയിരുത്തുന്നത്. പേരന്പിന്റെ വിജയം മമ്മൂട്ടി ആഘോഷിച്ചത് മധുര രാജയുടെ സെറ്റിൽ വെച്ചാണ്.

പേരന്പിന്റെ വിജയം ആഘോഷിക്കാൻ മധുര രാജയുടെ ഷൂട്ടിംഗ് കുറച്ചു സമയം നിർത്തി വെച്ച് കേക്ക് മുറിച്ചു മധുരം എല്ലാവര്ക്കും നൽകുകയാണ് ചെയ്തത്. നിർമ്മാതാവ് നെൽസൺ ഐപ്പ് ആണ് ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ഇതിലെ താരങ്ങൾക്കുമൊപ്പം കേക്ക് കഴിച്ചു കൊണ്ട് മമ്മൂട്ടിയും ഇതിൽ പങ്കു ചേർന്നു. മധുര രാജ സെറ്റിലെ പേരന്പ് വിജയാഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ഈ മാസ്സ് ചിത്രം വരുന്ന വിഷു റിലീസ് ആയാണ് തീയേറ്ററുകളിൽ എത്താൻ പോകുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നും ആണ്. തമിഴ് യുവ താരം ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close