പേര് തെറ്റിച്ച അവതാരകയ്ക്ക് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി

Advertisement

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ‘പുള്ളിക്കാരന്‍ സ്റ്റാറാ’. സൂപ്പര്‍ ഹിറ്റായ 7th ഡേയ്ക്ക് ശേഷം ശ്യാംധറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

റിലീസിങ്ങിന് വേണ്ടി ഒരുങ്ങുന്ന പുള്ളിക്കാരന്‍ സ്റ്റാറായുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടക്കുകയുണ്ടായി. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒപ്പം ചലചിത്ര മേഖലയിലെ പ്രമുഖരും ഈ ചടങ്ങില്‍ പങ്കെടുത്ത്.

Advertisement

ഓഡിയോ ലോഞ്ചിന് ഇടയില്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയില്‍ എഴുതി വായിച്ച പേര് അവതാരികയ്ക്ക് തെറ്റിപോയി. കലാഭവന്‍ ഷാജോണ്‍ എന്നതിന് പകരം കലാഭവന്‍ ഷാനു എന്നാണ് അവതാരിക വായിച്ചത്. പിന്നീട് തെറ്റ് മനസിലാക്കി തിരുത്തുകയും ചെയ്തു.

പേര് തെറ്റിച്ച അവതാരകയ്ക്ക് കിടിലന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്. വേദിയില്‍ എത്തിയ മമ്മൂട്ടി അവതാരികയ്ക്ക് തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിച്ചു.

പല ആളുകളെയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് അറിയാവുന്ന അത്ര അവതാരികയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനു എന്നൊക്കെ വിളിച്ച് കുളമാക്കി, സോറി. ഷാജോണ്‍ അറിയപ്പെടുന്ന കലാകാരന്‍ ആണെന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് നല്ലതാണെന്നും മമ്മൂട്ടി അവതാരികയോട് പറഞ്ഞു.

ഇതിന് ശേഷം അവതാരകയോടും മമ്മൂട്ടി മാപ്പ് പറഞ്ഞു. തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്. ചിലതൊക്കെ കണ്ടാല്‍ ഉടന്‍ പ്രതികരിച്ചു പോകും എന്ന് പറഞ്ഞു മമ്മൂട്ടി അവതാരികയോടും മാപ്പ് പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close