മമ്മൂട്ടി-ശ്രീനിവാസൻ ടീം വീണ്ടും ഒന്നിക്കുന്നു

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി ഈ വർഷം നായകനായി എത്തുന്ന ചിത്രങ്ങളിൽ ഏറ്റവുമധികം ആരാധക പ്രതീക്ഷയുള്ള ചിത്രമാണ് സഖാവ് പി. കെ. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം സന്തോഷ് വിശ്വനാഥനാണ്. ആദ്യ ചിത്രം തന്നെ വളരെ വ്യത്യസ്തമായ ഒന്നാക്കി മാറ്റിയ വ്യക്തിയാണ് സന്തോഷ് വിശ്വനാഥ്. മലയാളത്തിലെ എണ്ണപ്പെട്ട സ്പൂഫ് ചിത്രങ്ങളിലൊന്നായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകൾ. ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നില്ലെങ്കിൽ കൂടിയും മികച്ച നിരൂപക പ്രശംസ കരസ്ഥമാക്കിയിരുന്നു. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്ന വാർത്തകൾ വന്നതോടുകൂടി ചിത്രത്തിനെപ്പറ്റി പ്രതീക്ഷകൾ വാനോളം ആയി. ചിത്രത്തിൽ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷമായി ശ്രീനിവാസനുമൊപ്പം എത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സന്ദേശം ഉൾപ്പെടെ മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ഒരുക്കിയ ശ്രീനിവാസൻ തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ എത്തുമ്പോൾ പ്രേക്ഷകരുടെ കൗതുകവും വളരെ വലുതാണ്. ചിത്രത്തിൽ രാഷ്ട്രീയ വിദ്യാഭ്യാസം അധികമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായിരിക്കും ശ്രീനിവാസൻ ചെയ്യുന്നതെന്നാണ് അറിയാൻ കഴിയുന്നത്. എന്തുതന്നെയായാലും ഈ വാർത്ത വന്നതോടുകൂടി പ്രേക്ഷകരും ചിത്രത്തെപ്പറ്റിയുള്ള ആകാംക്ഷയിലാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയം ആവർത്തിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിവരങ്ങളും എല്ലാം വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close