2019 ഒട്ടേറെ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായി. വിവിധ ഭാഷകളിൽ ആയി ഒട്ടേറെ മികച്ച ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തി എന്ന് മാത്രമല്ല അവയിൽ പലതും വലിയ വിജയങ്ങളും ആയി മാറി. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ആയിരുന്നു അവയെല്ലാം എന്നതും എടുത്തു പറയണം. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും മികച്ച പത്തു ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഐ എം ഡി ബി. ആസ്വാദകരുടെ റേറ്റിംഗ് അനുസരിച്ചാണ് ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് ഈ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത് മമ്മൂട്ടി നായകനായ റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ പേരന്പ് ആണ്. അതുപോലെ ഈ പട്ടികയിൽ ഒരൊറ്റ മലയാള ചിത്രം മാത്രമേ ഉള്ളു. അത് പത്താം സ്ഥാനത്തു എത്തിയ മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ്.
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനം സംരംഭം കൂടിയാണ് ലൂസിഫർ. ഈ പട്ടികയിൽ ആകെ ഉള്ള മാസ്സ് എന്റെർറ്റൈനെർ ആണ് ലൂസിഫർ എന്നതും ഈ നേട്ടത്തിന് തിളക്കമേറ്റുന്നു. ഈ ലിസ്റ്റിൽ ഉള്ള മറ്റു എട്ടു ചിത്രങ്ങൾ ഉറി, ഗല്ലി ബോയ്, ആർട്ടിക്കിൾ 15, ചിച്ചോരെ, സൂപ്പർ 30, ബദ്‌ലാ, ദി താഷ്കന്റ് ഫയൽസ്, കേസരി എന്നിവയാണ്. 9.2 റേറ്റിങ് നേടിയാണ് പേരന്പ് ഒന്ന സ്ഥാനത്തു എത്തിയത് എങ്കിൽ ഒരു മാസ്സ് ചിത്രമായിട്ടും 7.5 റേറ്റിങ് നേടിയാണ് ലൂസിഫർ പത്താം സ്ഥാനത്തു എത്തിയത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്‌ഹായ് അന്താരാഷ്ട്ര മേളയിലുമുൾപ്പെടെ നിരൂപകപ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണ് പേരന്പ്. ലൂസിഫർ ആവട്ടെ മലയാള സിനിമയിൽ ആദ്യമായി ഇരുനൂറു കോടി ബിസിനസ്സ് നടത്തിയ ചിത്രം കൂടിയാണ്.