മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കിയ മമ്മൂട്ടി ചിത്രം കേരളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ റെക്കോര്ഡ് കളക്ഷനുമായി മുന്നിട്ട് നിൽക്കുകയാണ്. ആക്ഷൻ ത്രില്ലർ ജോണറിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. നിലവിൽ ആദ്യദിന കളക്ഷനിലും അബ്രഹാമിന്റെ സന്തതികൾ തന്നെയാണ് ഈ വർഷം മുന്നിൽ നിൽക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ് എന്ന് സിനിമ പ്രേമികൾ അവകാശപ്പെടുന്ന ഈ ചിത്രം കേരള ബോക്സിൽ ഒരുപാട് റെക്കോർഡുകൾ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
ഡെറിക്കിന്റെ വിജയകുതിപ്പ് ജി.സി.സി യിൽ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതും രസകരമായ കാര്യം തന്നെയാണ്. തമിഴ് നാട്ടിലെ സൂപ്പർസ്റ്റാർ രജനിയുടെ റെക്കോർഡാണ് മെഗാസ്റ്റാർ മമ്മൂട്ടി വെട്ടിച്ചിരിക്കുന്നത്. ജി.സി.സി റിലീസിൽ രജനികാന്തിന്റെ കാലയ്ക്ക് 9.30 കോടി മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. മമ്മൂട്ടി ചിത്രം ഇതിനോടകം 10.30 കോടിയാണ് ജി.സി.സി യിൽ നിന്ന് സ്വന്താമാക്കിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് മെഗാസ്റ്റാർ കൈവരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമകളുടെ ഈ വർഷത്തെ ജി.സി.സി റിലീസുകൾ പരിശോധിക്കുമ്പോൾ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് 8.7 കോടിയുമായി സുഡാനി ഫ്രം നൈജീരിയയാണ്. വമ്പൻ റിലീസുകൾക്ക് ശേഷവും അബ്രഹാമിന്റെ സന്തതികൾ ഇപ്പോഴും ജി.സി.സി യിൽ പ്രദർശനം തുടരുന്നുണ്ട്. കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ സംഗീതവും പഞ്ചാത്തല സംഗീയവും കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്