മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

Advertisement

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. സിനിമ സ്നേഹികൾ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചരിത്ര പ്രാധാന്യമുള്ള സിനിമയാണ് ‘മാമാങ്കം’ .50 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും.ആദ്യ ഷെഡ്യുൽ പൂർത്തിയാക്കിയ ചിത്രം കൊച്ചിയിലാണ് ഇപ്പോൾ രണ്ടാം ഷെഡ്യുൽ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കൊച്ചിയിലെ മരടിൽ വ്യാപകമായി നിലംനികത്തൽ നടത്തി വരുകയാണ്. ഷൂട്ടിംഗ് അതീവ രഹസ്യമായതിനാൽ ആരെയും അറിയികാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. സെറ്റിലേക്ക് ക്യാമറ ഒന്നും കടത്താൻ അനുവദിക്കില്ല.

നിലം നികുതി കൂറ്റൻ സെറ്റുകൾ നിർമ്മിക്കുന്ന വിവരം അറിഞ്ഞ വില്ലേജ് ഓഫീസർ സ്റ്റോപ് മെമോ അണിയറ പ്രവർത്തകർക്ക് അയച്ചതാണ് എന്നാൽ യാതൊരു വിലയും കൽപ്പികാതെ 50 ദിവസം നീണ്ടു നിൽക്കുന്ന രണ്ടാം ഷെഡ്യുൽ എങ്ങനെയെങ്കിലും തീർക്കുക ലക്ഷ്യമായി മുന്നേറുകയാണ് സിനിമസംഘം. ഷൂട്ടിങ് നിർത്തവക്കാനും നിലം പൂർവസ്ഥിതിയിലാക്കണമെന്നാണ് ഇപ്പോൾ വില്ലേജ് ഓഫീസർ കർശനമായി ഉത്തരവിട്ടിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നടക്കുന്ന ചരിത്ര പരമായ സെറ്റുകൾ കൂടുതലായും ഹൈദരാബാദ് ഫിലിം സിറ്റിയിലൊക്കെയാണ് സെറ്റ് ഇടുന്നത്. സജിവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ പ്രാചി ദേശയ് , നീരജ് , ധ്രുവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്

Advertisement
Advertisement

Press ESC to close