ചരിത്രം രചിക്കാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി.. ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം….

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തിന് ഉടമയാണ്. ചിത്രം 50 കോടിയോളം മുതൽ മുടക്കിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും. ചിത്രം ചരിത്ര പ്രസിദ്ധമായ തിരുനാവായ മണപ്പുറത്തെ മാമങ്ക മഹോത്സവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നാല് ഗെറ്റപ്പിൽ എത്തുന്ന മമ്മൂട്ടി കർഷകനായും സ്ത്രൈണത നിറഞ്ഞ കഥാപാത്രമായും എത്തുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ വന്നിരുന്നു. മുപ്പത്തിയഞ്ചോളം മിനിറ്റിൽ ആയിരിക്കും സ്ത്രൈണതയുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുക.

നിരവധി വർഷം അടൂർ ഗോപാലകൃഷ്‍ണന്റെ സഹസംവിധായകനായി പ്രവർത്തിച്ച സജീവ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി വർഷങ്ങളുടെ പഠനം വേണ്ടി വന്നിരുന്നു എന്ന് മുൻപ് തന്നെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. അൻപത് കോടിയോളം മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നും നിരവധി താരങ്ങൾ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഏപ്രിലോടെ പൂർത്തിയായിരുന്നു. രണ്ടാം ഘട്ട ഷൂട്ടിംഗ് കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.

Advertisement

ചിത്രത്തിനായി വമ്പൻ സെറ്റാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് അത്ഭുദമാകും വിധം മാമാങ്കത്തിന്റെ മൂല്യം ചോരാതെ ഒരുക്കാനാണ് ഇത്രയധികം വലിയഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഏറെ ദിവസം നീണ്ട പണികൾക്കൊടുവിലാണ് ഇത്ര വലിയ സെറ്റ് കലാസംവിധായകനും സംഘവും തയ്യാറാക്കിയത്.

ചിത്രത്തിന് വി. എഫ്. എക്സ് കൈകാര്യം ചെയ്യുന്നത് ആർ. സി. മലാക്കണ്ണൻ ആണ്. ഈച്ച ബാഹുബലി തുടങ്ങിയ സിനിമകൾക്ക് ദൃശ്യവിസ്മയം ഒരുക്കിയ മലാക്കണ്ണന്റെ സാന്നിധ്യം കൂടിയാകുമ്പോൾ ചിത്രം മറ്റൊരു തലത്തിൽ എത്തുമെന്നത് ഉറപ്പാണ്. വേണു കുന്നപ്പള്ളി നിർമ്മിച്ച ചിത്രം അടുത്ത വരർഷം ആദ്യം തീയേറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close