റിലീസിന് മുൻപ് തന്നെ തനിക്കു ബ്രേക്ക് തന്ന സിനിമയാണ് മാമാങ്കം എന്ന് മണികണ്ഠൻ ആചാരി..!

Advertisement

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് മണികണ്ഠൻ ആചാരി. അതിലെ ഗംഭീര പ്രകടനം ഈ നടന് മികച്ച അവസരങ്ങൾ നേടിക്കൊടുത്തു. മലയാളത്തിന് പുറമെ രജനികാന്തിന്റെ പേട്ട എന്ന തമിഴ് ചിത്രത്തിലും മണികണ്ഠൻ ആചാരി അഭിനയിച്ചു. മാമാങ്കം എന്ന സിനിമയാണ് തനിക്കു റിലീസ് ആവുന്നതിനു മുൻപേ തന്നെ ഒരു ബ്രേക്ക് തന്നത് എന്ന് പറയുന്നു മണികണ്ഠൻ ആചാരി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ജന്മദിന ആഘോഷം നടന്നത് ഈ ചിത്രത്തിന്റെ സെറ്റിൽ ആണെന്നും മാമാങ്കത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം പേട്ട ഉൾപ്പെടെ ഉള്ള ഒരുപാട് ചിത്രങ്ങൾ തനിക്കു ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

തനിക്കു ഈ അവസരം തന്ന സംവിധായകൻ പദ്മകുമാർ, മെഗാ സ്റ്റാർ മമ്മൂട്ടി, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മാമാങ്കം ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ആണ് മണികണ്ഠൻ ആചാരി ഈ വാക്കുകൾ പറഞ്ഞത്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, പ്രാചി ടെഹ്‌ലൻ, അനു സിതാര, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, സുദേവ് നായർ, കനിഹ, ഇടവേള ബാബു, ജയൻ ചേർത്തല തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.

Advertisement

മാമാങ്ക ചരിത്രം പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത് എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിനു ഒപ്പം ഒരു ക്ലാസിക് ചിത്രമായി കൂടിയാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ആദ്യ വീഡിയോ സോങ് എന്നിവ പുറത്തു വന്നിട്ടുണ്ട്. ഇന്നലെയാണ് മൂക്കുത്തി എന്ന് തുടങ്ങുന്ന വീഡിയോ സോങ് റിലീസ് ചെയ്തത്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളൈ ആണ്. രാജ മുഹമ്മദ് എഡിറ്റിങ് നിർവഹിച്ച ഈ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ആണ് വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close