100 കോടി ക്ലബിൽ ഇടം നേടി മെഗാസ്റ്റാറിന്റെ ചരിത്ര മാമാങ്കം; സൂചന നൽകി പത്ര പരസ്യം

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിനിന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. ഈ ചിത്രം നാല് ദിവസം കൊണ്ട് അറുപതു കോടി നേടി എന്ന് നിർമ്മാതാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യ ആഴ്ച കൊണ്ട് ഈ ചിത്രം നൂറു കോടി ക്ലബിൽ എത്തി എന്ന് സൂചന നൽകുന്ന പത്ര പരസ്യം ആണ് ഇപ്പോൾ നിർമ്മാതാവ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ബ്രേക്ക് അപ് ലഭ്യമല്ല എങ്കിലും മാമാങ്കം നൂറു കോടി എത്തിയതിന്റെ ആഘോഷത്തിൽ ആണ് ആരാധകർ.

ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം അണിനിരന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനും ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളയും ആണ്. ബോളിവുഡിൽ നിന്നുള്ള ശ്യാം കൗശൽ സംഘട്ടനം ഒരുക്കിയപ്പോൾ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയതും ബോളിവുഡിൽ നിന്നുള്ള സഞ്ചിത്- അങ്കിത് ടീം ആണ്. ബാഹുബലിക്ക് വി എഫ് എക്സ് ചെയ്ത കമല കണ്ണൻ വി എഫ് എക്സ് ചെയ്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങൾ ആണ്. മികച്ച ഗാനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. രാജ മുഹമ്മദ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close