ക്ലോസ്‍ട്രോഫോബിയ ഉള്ളവരെ ഈ ചിത്രം അസ്വസ്ഥരാക്കിയേക്കാം; മുന്നറിയിപ്പുമായി മലയൻകുഞ്ഞ് ടീം

Advertisement

യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ് . ഈ ചിത്രത്തിന്റെ രണ്ടു ട്രൈലെറുകൾ ഇതിനോടകം പുറത്ത് വരികയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ, ഒരു സർവൈവൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെറുകൾ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ക്ലോസ്‍ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക എന്നതാണ് അവർ തരുന്ന മുന്നറിയിപ്പ്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ മാനസികമായ പ്രശ്നങ്ങളും പരിഭ്രാന്തിയും ഉണ്ടാകുന്ന അവസ്ഥയെ ആണ് ക്ലോസ്‍ട്രോഫോബിയ എന്ന് വിളിക്കുന്നത്. നമ്മുക്ക് ചുറ്റുമുള്ള ഒരുപാട് വ്യക്തികൾക്ക് ചെറുതും വലുതുമായി ഈ പ്രശ്നം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്കൊണ്ട് തന്നെ ഈ ചിത്രത്തിൽ അത്തരം സീനുകൾ ഉള്ളത് കൊണ്ട്, ആ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് അണിയറ പ്രവർത്തകർ നല്കുന്നത്.

നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞ് രചിച്ചിരിക്കുന്നതും ഇതിനു കാമറ ചലിപ്പിച്ചതും മഹേഷ് നാരായണൻ ആണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോൻ. ഫാസിൽ നിർമ്മിച്ച ഈ ചിത്രം ജൂലൈ 22 നാണു റിലീസ് ചെയ്യാൻ പോകുന്നത്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് എ ആർ റഹ്മാനും ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് അർജു ബെന്നുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close