കേരളത്തിൽ 400 ഓളം സ്ക്രീനുകളിൽ നിറഞ്ഞ സദസുകളുമായി മലയാളത്തിൻ്റെ ആടുജീവിതം

Advertisement

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി സംവിധാനം ചെയ്ത പൃഥിവിരാജ് ചിത്രം ‘ആടുജീവിതം’ 400 ഓളം സ്‌ക്രീനുകളിൽ കേരളത്തിൽ നിറഞ്ഞ സദസുകളി പ്രദശനം ആരംഭിച്ചു. അഡ്വാന്‍സ് ബുക്കിംഗിലൂടെ റെക്കോർഡ് നേട്ടം കൊയ്തിരിക്കുകയാണ് ചിത്രം.പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.റിലീസിന് മുന്‍പ് മറുഭാഷാ പ്രേക്ഷകരില്‍ നിന്നും ശ്രദ്ധ കിട്ടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം.

ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ യശസ്സ് ഒരിക്കല്‍ക്കൂടി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ചിത്രമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ആടുജീവിതം. 2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

Advertisement

വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close