പുതുമുഖങ്ങളുടെ ചിറകിലേറി ഓറഞ്ച് വാലി ഇന്ന് മുതൽ..!

Advertisement

പുതുമുഖ കലാകാരന്മാരുടെ ബാഹുല്യവുമായി ഒരു മലയാള ചിത്രം കൂടി ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഓറഞ്ച് വാലി എന്ന ചിത്രമാണ് ഒട്ടേറെ പുതുമുഖ നടന്മാരുടെ സാന്നിധ്യത്തോടെ ഇന്ന് തീയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രം. ആർ കെ ഡ്രീം വെസ്റ്റ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീം വെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൻ തങ്കച്ചൻ, ജോർജ് വർക്കി, ആർ കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്ന് ആണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും സംവിധായകൻ ആർ കെ ഡ്രീം വെസ്റ്റ് തന്നെയാണ്. പുതുമുഖതാരങ്ങളായ ബിബിൻ മത്തായി, ദിപുൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വന്ദിത മനോഹരൻ, ബൈജു ബാല, പി എൻ അല ലക്ഷ്മൺ , മോഹൻ ഒല്ലൂർ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

ഓറഞ്ച് വാലിയുടെ മികച്ച ട്രെയ്‌ലറും അതുപോലെ കാരക്റ്റെർ പോസ്റ്ററുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. റിത്വിക് എസ് ചന്ദ് സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നിതിൻ രാജൻ ആണ്. ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്ന ബിബിൻ മത്തായി പ്രശസ്തനായത് എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന തരംഗമായി മാറിയ ഹൃസ്വ ചിത്രത്തിലൂടെ ആണ്. ആനന്ദ് നായർ എന്ന പോലീസ് ഓഫീസർ ആയാണ് ബിപിൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റൊമാന്സിനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ നക്സൽ ചരിത്രം കൂടി പറഞ്ഞു കൊണ്ടാണ് ഈ ചിത്രം വികസിക്കുന്നതെന്ന സൂചന ഇതിന്റെ ട്രെയ്‌ലറും നമ്മുക്ക് നൽകുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close