
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
തമാശയും ഫീൽ ഗുഡ് നിമിഷങ്ങളും ഉള്ളപ്പോൾ തന്നെ ഉദ്വേഗം നിറക്കുന്ന കഥാസന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ഒരേ സമയം രസകരവും ആവേശം പകരുന്ന രീതിയിലുമാണ് സംവിധായകൻ സുനിൽ ചിത്രത്തിന്റെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. സുനിലിന്‍റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രമായ നൈനക്ക് ജീവൻ പകർന്നിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഈ പ്രതിഭ തന്നെയാണ്.
അശോകൻ, ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ് എന്നിവരും കേക്ക് സ്റ്റോറിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒപ്പം അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു എന്നിവരും ഒപ്പം ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലുണ്ട്. തമിഴ് താരം റെഡ്ഡിൻ കിൻസ്ലി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സുനിൽ ജയന്തകുമാർ അമൃതേശ്വരി എന്നിവർ ചേർന്ന് ചിത്രവേദ റീൽസ് ജെ.കെ.ആര്‍ ഫിലിംസ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കേക്ക് സ്റ്റോറി. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവർ ചേർന്നാണ്. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് എന്നിവർ ചേർന്നാണ് കേക്ക് സ്റ്റോറിക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണി റാഫേൽ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ എംഎസ് അയ്യപ്പൻ നായരാണ്. പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷയും ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാളയുമാണ് വിനായക് ശശികുമാർ, സന്തോഷ് വർമ്മ എന്നിവർ ചേർന്ന് വരികൾ എഴുതിയ ചിത്രത്തിൻ്റെ, കലാസംവിധാനം: സജീഷ് താമരശ്ശേരിയും വസ്ത്രാലങ്കാരം: അരുൺ മനോഹറും ചേർന്നാണ്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. കേക്ക് സ്റ്റോറിയുടെ അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടിയാണ് ഷാലു പേയാടാണ് സ്റ്റില്‍സ് നിർവ്വഹിക്കുന്നത്. ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം എന്നിവരാണ് അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്, പിആര്‍ഒ: ആതിര ദിൽജിത്ത്.ഡിജിറ്റൽ മാർക്കറ്റിങ്:1000 ആരോസ്