”ഇതുവരെ നല്ലവൻ, ഇനി മുതൽ രാക്ഷസൻ” അടിമുടി മാറി ദളപതി വിജയ്; ലിയോയിലെ പുതിയ ഗാനം കാണാം.

Advertisement

ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ ഇന്ത്യൻ സിനിമ മുഴുവൻ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ കൂടി സൂപ്പർ ഹിറ്റായതോടെ ഈ ലോകേഷ് കനകരാജ് ചിത്രത്തിന് മുകളിലുള്ള പ്രതീക്ഷകൾ ആകാശം തൊട്ട് കഴിഞ്ഞു. ഇപ്പോഴിതാ ആഗോള തലത്തിൽ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാവാൻ പോകുന്ന ലിയോയുടെ കേരളത്തിലെ പ്രചരണാർത്ഥം, ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ ബാഡ് ആസ് എന്ന ഗാനത്തിന്റെ മലയാളം പതിപ്പും റിലീസ് ചെയ്തിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര് സംഗീതം പകർന്ന ഈ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് ദീപക് റാം ആണ്. ശ്രീകൃഷ്ണ, സായി ചരൺ ഭാസ്‌കരുണി, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കേരളത്തിൽ ലിയോ വിതരണം ചെയ്യുന്നത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്. ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ഇതിനോടകം പുറത്ത് വന്നത്. ഇതിലെ മൂന്നാമത്തെ ഗാനവും വൈകാതെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വിജയ്‌ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജുമാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close