മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയാണ് ‘അമ്മ’. പല അഭിപ്രായങ്ങൾ കൊണ്ട് സംഘടനയുടെ നടത്തിപ്പും കുറച്ചു നാളായി പരുങ്ങളിലായിരുന്നു. കുറെയേറെ വർഷങ്ങൾ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റായിരുന്നു മുന്നിൽ നിന്ന് നയിച്ചത്. പിന്നീട് പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ രാജിയും, എന്നാൽ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാവനാണ് ഈ തീരുമാനമെന്ന് അടുത്തിടെ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പുതിയ പ്രസിഡന്റായി മോഹൻലാൽ വരണമെന്നായിരുന്നു അംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ തനിക്ക് എതിരായി ആരെങ്കിലും മത്സരിച്ചാൽ ഒരിക്കലും ആ പദവിയിലേക്ക് താൻ വരുകയില്ലന്ന് മോഹൻലാൽ അഭിപ്രായപ്പെടുകയുണ്ടായിരുന്നു.
ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം, രാവിലെ 10 മണിയോട് കൂടി യോഗം ആരംഭിച്ചു. പുതിയ പ്രസിഡന്റായി മോഹൻലാലിനെ എല്ലാവരും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി മുകേഷിനെയാണ് സംഘടന നിയമിച്ചത്. എല്ലാവരും പ്രതീക്ഷിച്ച പോലെ ഇടവേള ബാബുവിന് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖിനെയും ട്രഷററായി ജഗദീഷിനെയും നിയമിച്ചു. പുതിയ സംഘടന രൂപം കൊണ്ടപ്പോൾ പുതിയ തലമുറയിലെ യുവാക്കളെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജു വർഗ്ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രൻസ്, ജയസൂര്യ, ടിനി ടോം, സുധീർ കരമന, രചന നാരായണൻകുട്ടി, ശ്വേത മേനോൻ, ഉണ്ണി ശിവപാൽ എന്നിവരാണ് 11 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്. എല്ലാവരും ഉറ്റു നോക്കിയത് ദിലീപിനെ സംഘടനയിൽ തിരിച്ചു എടുക്കുമോ എന്നായിരുന്നു, എന്നാൽ അദ്ദേഹത്തെ കുറിച്ചു ചർച്ചയിൽ ഒന്നും തന്നെ സംസാരിച്ചില്ല എന്നാണ് അറിയാൻ സാധിച്ചത്. മാധ്യമ പ്രവർത്തകർക്ക് ഒന്നും തന്നെ പരിപാടിയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.