തമിഴ്നാട്ടിൽ തെലുങ്ക് സിനിമകളെ പിന്നിലാക്കി മലയാള ചിത്രങ്ങൾ

Advertisement

കേരളത്തിൽ തമിഴ് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിത ഇതുവരെ മലയാള ചിത്രങ്ങൾക്ക് തമിഴ്നാട്ടിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. തമിഴ്നാട്ടിൽ വളരെ ചുരുങ്ങിയ തീയറ്ററുകളിൽ മാത്രമായിരിക്കും മലയാള സിനിമകൾ റിലീസിനെത്തുക. തെലുങ്ക് സിനിമകൾ കഴിഞ്ഞിട്ടേ മലയാള ചിത്രങ്ങൾക്ക് അവർ പ്രാധാന്യം നൽകിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ മലയാള സിനിമ തമിഴ്നാട്ടിൽ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. തെലുങ്ക് സിനിമകളെ പിന്നിലാക്കി മലയാള ചിത്രങ്ങൾ ഈ വർഷം ഹൗസ്ഫുൾ ഷോകളും കളക്ഷനുമായി മുന്നിട്ട് നിൽക്കുകയാണ്. ചെന്നൈ രോഹിണി സിനിമാസിന്റെ മാനേജറായ നിഖിലേഷ് സൂര്യയുടെ ട്വിറ്റർ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തെലുങ്ക് ചിത്രങ്ങളെ പിന്നിലാക്കി രോഹിണി തീയറ്ററിൽ ഏറ്റവും കളക്ഷൻ നേടുന്ന മൂന്നാമത്തെ അന്യഭാഷയായി മലയാള സിനിമ കടന്ന് കൂടിയിരിക്കുകയാണ്. സോളിഡ് കണ്ടെന്റ് മൂലം അഞ്ചാം വാരവും ഹൗസ്ഫുൾ ഷോകൾ മലയാള സിനിമകൾ കളിക്കുകയാണെന്ന് അദേഹം വ്യക്തമാക്കി. അഞ്ചാം പാതിരാ, ഫോറൻസിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങൾ വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷൈലോക്ക്, അയ്യപ്പനും കോശിയും നല്ല പ്രകടനവും തമിഴ്നാട് ബോക്‌സ് ഓഫീസിൽ കാഴ്ചവെച്ചു. 10 ദിവസം കൊണ്ട് ഫോറൻസിക് 34 ലക്ഷവും ട്രാൻസ് 25 ലക്ഷവും തമിഴ് നാട്ടിൽ സ്വന്തമാക്കി. അഞ്ചാം പാതിരാ 45 ദിവസം കൊണ്ട് 62 ലക്ഷമാണ് കരസ്ഥമാക്കിയത്. 24 ദിവസംകൊണ്ട് വരനെ ആവശ്യമുണ്ട് 48 ലക്ഷവും അയ്യപ്പനും കോശിയും 32 ലക്ഷവും തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് കരസ്ഥമാക്കി. മലയാള സിനിമകൾക്ക് ഇതൊരു നല്ല സൂചന തന്നെയാണ്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇറങ്ങുന്നതോടെ തമിഴ് നാട്ടിൽ വലിയൊരു മാർക്കറ്റ് മലയാള സിനിമയ്ക്ക് സൃഷ്ട്ടിക്കാൻ സാധിക്കും എന്ന കാര്യത്തിൽ തീർച്ച.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close