മലയാളിയായ നടി ഓവിയയുടെ ആത്മഹത്യ ശ്രമത്തിൽ പ്രശസ്ഥ താരം കമലഹാസന് എതിരെ പരാതി. കമലഹാസൻ അവതരിപ്പിക്കുന്ന ചാനൽ പ്രോഗ്രാമായ ബിഗ് ബോസിൽ ഓവിയയെ മാനസികമായി തളർത്തി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നതാണ് പരാതി. കമല്‍ഹാസന് പുറമെ ബിഗ് ബോസ് പ്രോഗ്രാമിന്റെ നിര്‍മാതാക്കള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ബിഗ് ബോസിലെ നിയമങ്ങളും മറ്റ് താരങ്ങളുടെ പ്രവർത്തിയും ഓവിയയെ കടുത്ത മാനസിക പ്രശ്നത്തിലേക്ക് എത്തിച്ചെന്നും ഇക്കാരണത്താലാണ് ഓവിയ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ടിആര്‍പി റേറ്റിംഗിന് വേണ്ടി മത്സരാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നു, അവരെ കൊണ്ട് കടുത്ത നടപടികൾ ചെയ്യാനായി പ്രേരിപ്പിക്കുന്നു എന്നാണ് കേസിന്റെ ഉള്ളടക്കം.
വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ നിന്ന് ഓവിയ പുറത്തായിരുന്നു. ഇതിന്റെ വിഷമത്തിൽ ഓവിയ ഷോ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
മലയാളിയായ ഓവിയ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ബിഗ് ബോസ് ഷോയിലെ ഓവിയയുടെ പ്രകടനം അവർക്ക് ഒട്ടേറെ ആരാധകരെ ഉണ്ടാക്കി കൊടുത്തിരുന്നു.