ഇനി വരാനിരിക്കുന്നത് വാലിബന്റെ വിളയാട്ടം; ‘മലൈക്കോട്ടൈ വാലിബൻ ‘ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Advertisement

പ്രതീക്ഷകളെ  വാനോളം ഉയർത്തിയ ‘മലൈക്കോട്ടൈ വാലിബൻറെ’ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ്‌ തരംഗമായി മാറിയത്.  പുതിയ പോസ്റ്റർ മോഹൻലാൽ ആരാധകരും ലിജോ ജോസ് പല്ലിശ്ശേരിയുടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. നിഗൂഢതകൾ നിറച്ചു കൊണ്ടാണ് ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകളും ലിജോ ജോസ് പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ പ്രതീക്ഷകൾ ഇരട്ടിച്ചിരിക്കുകയാണ്.

ഈസ്റ്റർ ദിനത്തിലെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു ഫസ്റ്റ് ലുക്ക് എത്തുമെന്ന് ആദ്യം അറിയിച്ചത്. അന്ന് തുടങ്ങി മോഹൻലാൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിലെ മോഹൻലാലിൻറെ ലുക്കിനെ കുറിച്ച് ഇതുവരെ പ്രേക്ഷകർക്ക് ഒരു സൂചന പോലും ലിജോ ജോസ് നൽകിയിരുന്നില്ല.  ഒരു മുൻധാരണകളൊന്നുമില്ലാതെ പ്രേക്ഷകർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കണ്ടതു കൊണ്ട് തന്നെ മികച്ച രീതിയിലുള്ള ഹൈപ്പാണ് ചിത്രത്തിന് നിലവിൽ ലഭിച്ചിരിക്കുന്നത്.

Advertisement

ചിത്രത്തിൻറെ   രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായപ്പോൾ ലിജോ പങ്കുവെച്ച നന്ദി പ്രകടന വീഡിയോ മാത്രമാണ് ഇതുവരെ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ. അതിന് പിന്നാലെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടത്.  മലയാളത്തിന്റെ അഭിനയകുലപതിയെ എങ്ങനെയായിരിക്കും ലിജോ ജോസ് അവതരിപ്പിക്കുക എന്ന കൗതുകമാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്. പോസ്റ്റർ പുറത്തു വന്നതോടുകൂടി ആ കൗതുകവും ഇരട്ടിച്ചിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രം നിർമ്മിക്കുന്നത് ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close