ഫാമിലി എന്റെർറ്റൈനർ ‘അടി’ ഇന്നെത്തും; വമ്പൻ റിലീസുമായി അണിയറ പ്രവർത്തകർ

Advertisement

മലയാള  ചലച്ചിത്ര വ്യവസായത്തെയും താരങ്ങളെയും സംബന്ധിച്ച്  ഏറ്റവും പ്രിയപ്പെട്ട സീസണുകളിൽ ഒന്നാണ് വിഷുകാലം. ഇക്കൊല്ലത്തെ വിഷുവിനു പ്രേക്ഷകരെ കാത്തിരിക്കുന്നത് ആറ് പുതിയ ചിത്രങ്ങളാണ്.  അതിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം ‘അടി’. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം  ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്.  കേരളത്തിലൊട്ടാകെ 90ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ സ്നേഹംകൊണ്ട് ഒരുക്കിയ ചിത്രമാണ് ‘അടി’യെന്നും കഴിഞ്ഞ ദിവസം ദുൽഖർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. തീയറ്ററിൽ പോയി   സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം ചിത്രം കണ്ട് ഞങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തണമെന്നും തൻറെ സ്വയം ചിത്രങ്ങൾ നിർമ്മിക്കുന്നത് പോലെ തന്നെ മറ്റുള്ള താരങ്ങളുടെ ചിത്രങ്ങൾ നിർമ്മിക്കാനും വെഫറർ ഫിലിംസ് തയ്യാറാകുന്നു എന്നും ദുൽഖർ അറിയിച്ചിരുന്നു. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ധിഖാണ്. സംഗീത സംവിധാനം ഗോവിന്ദ് വസന്ത, ‌ നൗഫൽ എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു   കലാസംവിധാനം സുഭാഷ് കരുണാണ്.

Advertisement

നാലു വർഷങ്ങൾക്ക് ശേഷം അഹാന കൃഷ്ണ നായികയായി എത്തുന്ന ചിത്രം കൂടിയാണ്  അടി. ചിത്രത്തിൽ ഗീതിക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.  കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഇതെന്നും ചിത്രം കണ്ട് പ്രേക്ഷകർ അഭിപ്രായങ്ങൾ അറിയിക്കണമെന്നും കഴിഞ്ഞദിവസം അഹാന ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ജീവിത യാഥാർഥ്യങ്ങളോട് ഇഴ ചേർന്നു നിൽക്കുന്ന കഥയിൽ നർമ്മങ്ങൾ കൂടി ചേരുന്ന ചിത്രമായിരിക്കും ‘അടി’ എന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close