രാഷ്ട്രീയ വിവേചനം മൂലം നടൻ പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിൽ നിന്നും നടി അഹാനയെ ഒഴിവാക്കി എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. ഇരു താരങ്ങളുടെയും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ മലയാളികൾക്ക് വ്യക്തമാണ് അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്നും അതിനാൽ പൃഥ്വിരാജ് തന്റെ ഭ്രമം എന്ന പുതിയ ചിത്രത്തിൽ നിന്നും അഹാനയെ ഒഴിവാക്കി എന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സിനിമയുടെ പ്രഖ്യാപന വേളയിൽ അഹാനയുടെ പേര് ഉയർന്ന് കേട്ടിരുന്നു. താരവും പൃഥ്വിരാജ് ചിത്രത്തിൽ ഉണ്ടായിരിക്കുമെന്ന്ആരാധകർ വിലയിരുത്തുകയും ചെയ്തു.എന്നാൽ പിന്നീട് ചിത്രത്തെ സംബന്ധിക്കുന്ന പുതിയ റിപ്പോർട്ടുകളിൽ ആഹാനെക്കുറിച്ച് പ്രതിപാദിക്കാത്തതാണ് ആരാധകരിൽ ഇത്തരത്തിലുള്ള സംശയം ഉളവാക്കിയത്. ഇപ്പോഴിതാ നിലവിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന എല്ലാ റിപ്പോർട്ടുകൾക്കും ഊഹാപോഹങ്ങൾക്കും വ്യക്തമായി മറുപടി നൽകിക്കൊണ്ട് ഭ്രമം എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയതിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇല്ലെന്ന് പ്രൊഡക്ഷൻ കമ്പനിയായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ പറയുന്നു. നിർമ്മാതാക്കൾ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ആരോപണങ്ങൾക്കുള്ള വ്യക്തമായ മറുപടി ഉള്ളത്.
ഭ്രമം എന്ന ചിത്രത്തിലെ കാസ്റ്റിംഗ് തീരുമാനിക്കുന്നതിൽ പൃഥ്വിരാജിനോ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കൊ ബന്ധമില്ല എന്നും അഹാന മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു എന്നും കുറുപ്പിൽ പറയുന്നു. അഹാനക്ക് കോവിഡ് ബാധിച്ചതിനാൽ കോസ്റ്റ്യൂം ട്രയൽ വൈകി. രോഗമുക്തി നേടി അവസാനം കോസ്റ്റ്യൂം ട്രയൽ ചെയ്തപ്പോൾ ആ കഥാപാത്രത്തിന് താരം അനുയോജ്യമല്ലെന്ന് സംവിധായകൻ തീരുമാനിക്കുകയായിരുന്നു. ഈ നടപടി തികച്ചും തൊഴിൽപരമായ തീരുമാനം മാത്രമാണെന്നും ജാതി മതം വംശീയം വർണം തുടങ്ങിയ വിവേചനങ്ങൾ ഉണ്ടായിട്ടല്ലയെന്നും അത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.