
ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. നൈല ഉഷയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ വലിയൊരു തിരിച്ചു വരവിനാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സിനിമ പ്രേമികൾക്ക് ഒരു രസകരമായ ഒരു മത്സരം ഒരുക്കിയിരിക്കുകയാണ്.
മലയാളത്തിന്റെ മാസ്സ് സംവിധായകൻ ജോഷിയുടെ സിനിമ ജീവിതത്തെ ആസ്പദമാക്കി ഒരു ട്രിബ്യുട്ട് വിഡിയോ മാത്രമാണ് നിങ്ങൾ തയ്യാറാക്കേണ്ടത്. ഏറ്റവും മികച്ച വിഡിയോ തയ്യാറുക്കുന്ന വിജയിയെ തേടി 1 പവൻ സ്വർണ്ണമാണ് പൊറിഞ്ചു മറിയം ടീം ഒരുക്കിയിരിക്കുന്നത്. ജോഷി എന്ന സംവിധായകന്റെ ട്രിബ്യുട്ട് വിഡിയോ നിങ്ങൾ എഡിറ്റ് ചെയ്ത് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് ചെയ്യേണ്ടത്. അതിന് ശേഷം നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് 8606155144 എന്ന നമ്പറിലേക്ക് അയക്കണം. മലയാള സിനിമയിൽ ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ ഒരു മത്സരത്തിന് തന്നെയാണ് മലയാളികൾ സാക്ഷിയാവാൻ പോകുന്നത്. ജോഷി എന്ന സംവിധായകന് ആദരവ് സൂചകമായി ധാരാളം വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം.