മരട് ഫ്ലാറ്റ് വിഷയത്തിൽ യഥാർ‌ത്ഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമയുമായി മേജർ രവി

Advertisement

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതു സുപ്രീം കോടതിയുടെ നിർദേശ പ്രകാരം, കൊച്ചിയിലെ മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന ദൃശ്യങ്ങൾ ആണ്. ഈ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കേരളത്തിൽ കത്തിനിൽക്കുകയാണ്. ആരാണ് ഇതിനെ പിന്നിലെ യഥാർത്ഥ പ്രതികൾ എന്നത് ഇപ്പോഴും സാധാരണ ജനങ്ങൾക്ക് ധാരണ ഇല്ലാത്ത വിഷയമാണ്. ഏതായാലും കുറെയേറെ പേർ ചതിയിൽ പെട്ട് പോയി എന്നത് സത്യമാണ്. ഇപ്പോഴിതാ മരട് സംഭവത്തെ അടിസ്ഥാനമാക്കി മൂന്നു ചിത്രങ്ങൾ ആണ് ഒരുങ്ങാൻ പോകുന്നത്. അതിനു വേണ്ടി കഴിഞ്ഞ ദിവസം നടന്ന ഫ്ലാറ്റ് പൊളിക്കൽ പലരും ഷൂട്ട് ചെയ്യുകയും ചെയ്തു. സംവിധായകൻ മേജർ രവി ആണ് അതിൽ ഒരു ചിത്രം ഒരുക്കാൻ പോകുന്നത്.

താൻ ഈ സിനിമയെടുക്കാൻ തീരുമാനിച്ചത് ഒരു തുറന്നുകാട്ടൽ ലക്ഷ്യമിട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, ഈ സംഭവത്തിലെ യഥാർഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാർട്മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇവിടുള്ളവർ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. മേജർ രവിക്കും അവിടെ പൊളിക്കപ്പെട്ട ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു വീട് ഉണ്ടായിരുന്നു എന്നാണ് സൂചന. നടൻ സൗബിൻ ഷാഹിർ, സംവിധായകൻ അമൽ നീരദ്, ബ്ലെസ്സി, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ എന്നിവർക്കും അവിടെ വീട് ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് ബ്ലെസ്സി ഒരു ഡോകളുമെന്ററി ഒരുക്കാൻ പ്ലാൻ ചെയ്യുമ്പോൾ കണ്ണൻ താമരക്കുളം മരട് എന്ന പേരിൽ തന്നെ ഒരു ചിത്രവും ഒരുക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close