മലയാളത്തിൽ ഒരുപാട് പട്ടാള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് മേജർ രവി. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങളും താരം മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ മേഘം എന്ന ചിത്രത്തിൽ അഭിനേതാവായാണ് മേജർ രവി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2002 ൽ പുറത്തിറങ്ങിയ പുനർജനി എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. വരനെ ആവശ്യമുണ്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലാണ് മേജർ രവി അവസാനമായി അഭിനയിച്ചിരിക്കുന്നത്. കൗമുദി ചാനലിൽ അടുത്തിടെ പുറത്തിറങ്ങിയ മേജർ രവിയുടെ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കുറെ നാളുകൾക് മുൻപ് അന്നൗൻസ് ചെയ്ത തന്റെ പ്രണയ ചിത്രത്തെ കുറിച്ച് മേജർ രവി തുറന്ന് പറഞ്ഞിരിക്കുകയാണ്. എല്ലാവരും അഡ്വാൻസ് വാങ്ങി നിവിൻ പോളി ചെയ്യേണ്ടിരുന്ന ചിത്രം ആയിരുന്നു എന്നും ഒന്നരകൊല്ലം കഴിഞ്ഞപ്പോൾ നിവിൻ പിന്മാറുകയായിരുന്നു എന്ന് മേജർ രവി വ്യക്തമാക്കി. താൻ എഴുതി വെച്ച കഥയിൽ തന്റേതായ ഒരു ക്ലൈമാക്സാണ് നൽകിയതെന്നും ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന ഒരു ക്ലൈമാക്സ് അല്ല നൽകിയിരുന്നത് എന്നും വളരെ ഇമോഷണലായാണ് അവസാനിപ്പിക്കുന്നതെന്ന് മേജർ രവി സൂചിപ്പിക്കുകയുണ്ടായി. സിനിമ അൽപ്പം കോമഡിയും കളർഫുൾ ആയിക്കോട്ടെ എന്ന് കരുതി തിരകഥാകൃത്ത് ബെന്നി പി നായരമ്പലത്തിനോട് എഴുതാൻ ആവശ്യപ്പെട്ടുവെന്ന് മേജർ രവി വ്യക്തമാക്കി.
പഞ്ചാബിൽ നടക്കുന്ന ഒരു പ്രണയമാണെന്നും ഇന്ത്യ – പാകിസ്ഥാൻ കണക്ഷനും ചിത്രത്തിൽ ഉണ്ടെന്ന് അദ്ദേഹം അഭിമുഖത്തിൽ തുറന്ന് പറയുകയായിരുന്നു. നിവിൻ പോളിയിൽ നിന്ന് ചിത്രം ദിലീപിലേക്കാണ് അവസാനം എത്തിയതെന്നും ഒടുക്കം ദിലീപിന്റെയും ഒരു വിവരമില്ല എന്ന് മേജർ രവി സൂചിപ്പിച്ചിരിക്കുകയാണ്. ഈ കഥയിൽ തനിക്ക് കോണ്ഫിഡൻസ് ഉണ്ടെന്ന് നിർമ്മാതാവിനോട് പറയുകയും ഏത് നടനെ വെച്ചു ചെയ്താൽ ചിത്രം നന്നാവുമെന്നും ധൈര്യമായിട്ട് മുന്നോട്ട് പോവാമെന്നാണ് പറഞ്ഞെതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ റമുനറേഷൻ ഈ ചിത്രത്തിന് വേണ്ടി ഫ്ലെക്സിബിൽ ആക്കുമെന്നും മേജർ രവി കൂട്ടിച്ചേർത്തു.