ശരിക്കു പണിയെടുത്തിട്ടു ചെയ്യുന്നൊരു ചിത്രം; മോഹൻലാലിനെ നായകനാക്കി വമ്പൻ ആർമി ചിത്രമൊരുക്കാൻ മേജർ രവി..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ കീർത്തി ചക്ര എന്ന ബ്ലോക്‌ബസ്റ്റർ ആർമി ചിത്രമൊരുക്കി മുഖ്യധാരാ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മേജർ രവി. 2006 ലാണ് മോഹൻലാൽ- മേജർ രവി കൂട്ടുകെട്ടിൽ ആ ചിത്രം പിറന്നത്. അതിനു നാല് വർഷം മുൻപ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ പുനർജനി എന്ന ചിത്രം മേജർ രവി ഒരുക്കുകയും അതിലെ പ്രകടനത്തിന് പ്രണവ് മോഹൻലാൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തിരുന്നു. കീർത്തിചക്രക്കു ശേഷം കുരുക്ഷേത്ര എന്ന സൂപ്പർ ഹിറ്റും പിക്കറ്റ് 43 എന്ന ഹിറ്റും ഒരുക്കിയ മേജർ രവി ഒരുക്കിയ മറ്റു ചിത്രങ്ങളാണ് മിഷൻ 90 ഡേയ്സ്, കാണ്ഡഹാർ, കർമയായോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നിവ. മോഹൻലാലിന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരും മേജർ രവി സിനിമകളിൽ നായക വേഷം ചെയ്തിട്ടുണ്ട്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ മേജർ മഹാദേവൻ എന്ന കഥാപാത്രം മലയാള സിനിമയിലെ തന്നെ ഏറ്റവുമ ശ്രദ്ധ നേടിയ പട്ടാള കഥാപാത്രങ്ങളിൽ ഒന്നും കൂടിയാണ്.

ഇപ്പോഴിതാ വീണ്ടും മോഹൻലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം പ്ലാൻ ചെയ്യുകയാണ് താനെന്നാണ് മേജർ രവി പറയുന്നത്. തന്‍റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ ഫേസ്ബുക്ക് ലൈവിനിടെ ആരാധകന്‍റെ ചോദ്യത്തിനാണ് മേജർ രവി തന്റെ പ്ലാൻ തുറന്നു പറഞ്ഞത്. ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം. എന്നാണ്, ലാലേട്ടനുമായി ഇനിയൊരു പട്ടാള ചിത്രം കൂടി ചെയ്യുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മേജർ രവി ഉത്തരം പറഞ്ഞത്. ഇത് കൂടാതെ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ ദിലീപ് നായകനാവുന്ന ഒരു ചിത്രവും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിൽ ഏതു ചിത്രമാകും ആദ്യം നടക്കുക എന്നതിനെ സംബന്ധിച്ച് സ്ഥിതീകരണമില്ല. മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ദൃശ്യം 2 , റാം, ബറോസ്, എമ്പുരാൻ എന്നീ ചിത്രങ്ങളാണ്. അതിനു ശേഷം മാത്രമേ മേജർ രവി ചിത്രം സംഭവിക്കാൻ സാധ്യതയുള്ളൂ എന്നുള്ള റിപ്പോർട്ടുകളാണ് അവരുന്നത്. ബി ഉണ്ണികൃഷ്ണൻ, അൽഫോൻസ് പുത്രൻ, ജോഷി, ഷാജി കൈലാസ്, രതീഷ് ബാലകൃഷ്ണൻ, ഷാഫി, സത്യൻ അന്തിക്കാട് എന്നിവർക്കും മോഹൻലാലിന്റെ ഡേറ്റ് ലഭിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close