മഹാവീര്യരെ പുകഴ്ത്തി ട്രേഡ് അനലിസ്റ്റുകൾ; ഓൾ ഇന്ത്യ തലത്തിൽ വലിയ പ്രശംസ നേടി ഒരു മലയാള ചിത്രം കൂടെ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. കണ്ടു മടുത്ത സിനിമാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ചിത്രം, ഫാന്റസിയും, ടൈം ട്രാവലും, ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഒരു പൊളിറ്റിക്കൽ സറ്റയർ കൂടിയാണ് ഈ ചിത്രമെന്ന് നമ്മുക്ക് പറയാം. ഏതായാലും കേരളത്തിന് പുറത്തു നിന്നും വലിയ പ്രശംസയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. പ്രശസ്തരായ ട്രേഡ് അനലിസ്റ്റുകളും അന്യ ഭാഷയിലെ നിരൂപകരും ഈ ചിത്രത്തെ അഭിനന്ദന വാക്കുകൾ കൊണ്ട് പൊതിയുകയാണ്.

ഭരദ്വാജ് രംഗൻ, ശ്രീധർ പിള്ളൈ, ശ്രീദേവി ശ്രീധർ, സതീഷ് കുമാർ എം, കൗശിക് എൽ എം, രാജശേഖർ, ജേക്കബ് മാത്യു, ഹരിചരൻ പുദിപ്പേടി, സുഭാഷ് ജാ എന്നിവരൊക്കെ ഈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ നൽകിയാണ് മുന്നോട്ടു വരുന്നത്. ബിഹൈൻഡ്‌വുഡ്സ്, ഒടിടി പ്ളേ, ലേറ്റസ്റ്റ്ലി, ഒൺലി കോളിവുഡ് എന്നീ സിനിമാ നിരൂപണ ഓൺലൈൻ മാധ്യമങ്ങളും ഈ ചിത്രത്തിന് വലിയ പ്രശംസയാണ് നൽകുന്നത്. നിവിൻ പോളിയുടെ മികച്ച പ്രകടനത്തിനും എബ്രിഡ് ഷൈനിന്റെ സംവിധാന മികവിനും തിരക്കഥക്കുമെല്ലാം വലിയ കയ്യടിയാണ് അവർ നൽകുന്നത്. പ്രമേയത്തിന്റെ ആഴം കൊണ്ടും, അവതരണ ശൈലിയുടെ പുതുമകൊണ്ടും മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയാണെന്നും അവർ പറയുന്നുണ്ട്. അങ്ങനെ ഒരു മലയാള ചിത്രം കൂടി ഭാഷയുടെ അതിരുകൾ ഭേദിച്ച് അംഗീകരിക്കപ്പെടുന്ന കാഴ്ചയാണ് നമുക്ക് മഹാവീര്യരിലൂടെ ലഭിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close