ഇനി മഹാഭാരതം ഒരുങ്ങുന്നത് 1200 കോടി ബഡ്ജറ്റിൽ ; പുതിയ നിർമ്മാതാവുമായി കരാർ ഒപ്പിട്ടു..!

Advertisement

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മഹാഭാരതം എന്ന ചിത്രത്തിന് ഒരു പുതിയ നിർമ്മാതാവ് എത്തുന്നു എന്ന കാര്യം ഞങ്ങൾ കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആ പുതിയ നിർമ്മാതാവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ കരാർ ഒപ്പിട്ടിരിക്കുകയാണ്. പ്രശസ്ത വ്യവസായി ആയ ഡോക്ടർ എസ് കെ നാരായണൻ ആണ് 1200 കോടി രൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഇന്ന് ഡോക്ടർ കെ എസ് നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ, സ്വാമി വിദ്യാനന്ദ , ബിജു ഡി, വിമൽ വേണു എന്നിവരുടെ സാന്നിധ്യത്തിൽ ആണ് കരാർ ഒപ്പിട്ടത് . ഈ പ്രോജെക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകൻ ആവുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആദ്യം നിർമ്മിക്കാൻ ഇരുന്നത് ഗൾഫ് വ്യവസായി ആയ ബി ആർ ഷെട്ടി ആണ്. എം ടി വാസുദേവൻ നായർ എഴുതിയ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ചു അദ്ദേഹം തന്നെ തയ്യാറാക്കിയ തിരക്കഥയിലാണ് ഈ ചിത്രം രണ്ടു ഭാഗം ആയി ഒരുക്കാനിരുന്നത്. എന്നാൽ അദ്ദേഹവും ശ്രീകുമാർ മേനോനും തമ്മിൽ ഉണ്ടായ ധാരണാ പിശക് ചിത്രത്തെ കോടതിയിൽ എത്തിച്ചു. പ്രൊജക്റ്റ് തുടങ്ങാൻ വൈകിയതോടെ സംവിധായകനിൽ വിശ്വാസം ഇല്ലെന്നും തന്റെ തിരക്കഥ തിരിച്ചു വേണം എന്നും പറഞ്ഞു എം ടി ഫയൽ ചെയ്ത കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്. അതുകൊണ്ടു തന്നെ രണ്ടാമൂഴം ആണോ ഈ പുതിയ പ്രൊജക്റ്റ് അതോ മഹാഭാരതത്തെ അധികരിച്ചുള്ള പുതിയ ഒരു ചിത്രമാണോ എന്ന ആകാംക്ഷയിൽ ആണ് 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close