രാജയുടെ വരവ് മെഗാ മാസ്സ്; ആദ്യ പകുതി ഗംഭീരം..!

Advertisement

ആരാധകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുര രാജ ഇന്ന് തീയേറ്ററുകളിൽ എത്തി. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് മസാല എന്റെർറ്റൈനെർ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പുതുമുഖ നിർമ്മാതാവ് നെൽസൺ ഐപ്പ് ആണ് 27കോടി രൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 250 ഇൽ അധികം  സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നൂറിന് മുകളിൽ ഫാൻസ്‌ ഷോയുമായി ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്.  മമ്മൂട്ടി ആരാധകരെ തൃപ്തരാക്കുന്ന ചിത്രം എന്നാണ് മധുര രാജയുടെ ആദ്യ പകുതി കഴിയുമ്പോൾ ഉള്ള പ്രേക്ഷക പ്രതികരണം. രാജ ആയുള്ള മമ്മൂട്ടിയുടെ മെഗാ വരവ് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കഥയുടെ പശ്ചാത്തലം പ്രേക്ഷകരെ പരിചയപ്പെടുത്തിക്കൊണ്ടു ആരംഭിക്കുന്ന ചിത്രം രാജ ആയി മമ്മൂട്ടി എത്തുന്നതോടെ ടോപ് ഗിയറിൽ ആവുകയാണ്. ഗംഭീര ഇൻട്രൊഡക്ഷൻ ആണ് രാജ ആയി എത്തുന്ന മെഗാ സ്റ്റാറിന് നൽകിയിരിക്കുന്നത്. രാജ സ്പെഷ്യൽ ഡയലോഗുകളും അതുപോലെ ആദ്യ പകുതിയിലെ നർമ്മങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നു.

ഒരുപാട്  ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം  ഒരു മാസ്സ് മസാല എന്റെർറ്റൈനെർ എന്ന നിലയിൽ ആണ് വൈശാഖ് ഒരുക്കിയിരിക്കുന്നത് എന്ന സൂചന ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയിരുന്നു. മമ്മൂട്ടിക്ക് പുറമെ  തമിഴ് നടൻ ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സലിം കുമാർ ആണ് ആദ്യ പകുതിയിൽ കയ്യടി നേടിയ മറ്റൊരു താരം. പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെ വന്നിരിക്കുന്ന ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളേയും പ്രേക്ഷകർക്ക് പരിചിതമായത് കൊണ്ട് തന്നെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സമയം കളയാതെ നേരിട്ട് കഥയിലേക്ക് പ്രവേശിക്കുന്നുണ്ട് ഈ ചിത്രം. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close