മലയാളിമനസ്സിനെ മനസ്സിലാക്കിയ ചിത്രം; അങ്കിളിന് പ്രശംസയുമായി മധുപാൽ..

Advertisement

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം അങ്കിൾ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം ജോയ് മാത്യുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷട്ടർ എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രം ആദ്യ ചിത്രത്തിലേത് പോലെത്തന്നെ സാമൂഹിക വിഷയങ്ങൾ ചർച്ചയാക്കുന്നുണ്ട്. ചിത്രത്തിൽ മലയാളികളുടെ കാഴ്ചപ്പാടും സദാചാര ചിന്താഗതികളും എല്ലാം ചിത്രത്തിൽ പച്ചയായി തുറന്നുകാട്ടുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ് എങ്കിലും തന്റെ പിതാവിന്റെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യേണ്ടി വന്ന ശ്രുതിയുടെയും കൃഷ്ണകുമാറിന്റെയും കഥയാണ് ചിത്രം പറയുന്നത്. എങ്കിലും അവർ പോലുമറിയാതെ സമൂഹം അവരുടെ യാത്രയ്ക്ക് പുതിയ മാനങ്ങൾ കൽപ്പിക്കുകയാണ്. വളരെ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് ഇതിനോടകം എത്തിയത്. ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി നടനും സംവിധായകനുമായ മധുപാലും എത്തി.

Advertisement

ചിത്രത്തെ അഭിനന്ദിച്ച മധുപാൽ ചിത്രം മലയാളികളുടെ മനസ് മനസ്സിലാക്കിയ ഒന്നാണെന്ന് പറയുകയുണ്ടായി. ചിത്രത്തിന്റെ രചയിതാവായ ജോയ് മാത്യുവിനും മധുപാൽ അഭിനന്ദനങ്ങൾ അറിയിച്ചു. ചിത്രം പരാജയപ്പെട്ടാൽ താൻ സിനിമയിൽനിന്നും പിൻവാങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെപ്പോലെ ഒരു മികച്ച എഴുത്തുകാരനെയാണ് മലയാളി സമൂഹത്തിന് ആവശ്യമെന്നും പറയുകയുണ്ടായി. മമ്മൂട്ടിയുടെ അഭിനയത്തെയും സ്നേഹത്തെ കുറിച്ചും പറഞ്ഞു മധുപാൽ മുത്തുമണിയുടെ അഭിനയത്തെ പ്രശംസിക്കാനും മറന്നില്ല. ചിത്രം കണ്ടിറങ്ങിയ അനു സിത്താരയും ഇന്നലെ മികച്ച അഭിപ്രായമാണ് ചിത്രത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്. പ്രേക്ഷകരിൽ നിന്നും ഇതിനോടകം വലിയ ജന പിന്തുണ ലഭിച്ച ചിത്രം വലിയ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close