പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയരാജ. ഗിന്നസ് പക്രുവിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രശംസ ആണ് ലഭിച്ചത്. നിരൂപകരും പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ഗിന്നസ് പക്രുവിനെ മികവുറ്റ പ്രകടനമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്. ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്ത ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, ദീപക് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ അമ്പു എന്ന കഥാപാത്രം ചെയ്ത എട്ടു വയസുകാരിയെ കുറിച്ച് മാധവ് രാമദാസൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “ഞാൻ ഒരു സിനിമയിൽ അഭിനയിച്ചു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല അങ്കിൾ, അതുകൊണ്ടു ആരോടും പറഞ്ഞിട്ടില്ല”. ഇതു ‘ഇളയരാജ’യിലെ അമ്പു. തൃശ്ശൂരിൽ എന്റെ വീടിനടുത്തു കോലഴി എന്ന സ്ഥലത്താണ് ആർദ്ര എന്ന ഈ കുട്ടി താമസിക്കുന്നത്. ഇവളെപ്പറ്റി ഒരു രസകരമായ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ post. സാമ്പത്തികമായൊക്കെ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു വീട്ടിൽ നിന്നുള്ള കുട്ടിയാവണം ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചുറപ്പിച്ചു കണ്ടെത്തിയതാണ് ആർദ്രയെ. ഷൂട്ടിങ് കഴിഞ്ഞു കുറച്ചു മസങ്ങൾക്കുശേഷം ഞാൻ ഈ കുട്ടിയോട് ചോദിച്ചു സ്കൂളിലെ ടീച്ചർമാരോടും കുട്ടികളോടും ഷൂട്ടിങ്ങിനെപ്പറ്റി എന്തെങ്കിലും പറഞ്ഞിരുന്നൊന്ന്. സിനിമയിൽ കിട്ടിയ ചെറിയ അവസരങ്ങൾപോലും വലിയ ആഘോഷമാക്കുന്ന ഈ കാലത്തു അവളുടെ വളരെ പക്വതയോടെയുള്ള മുകളിൽ എഴുതിയ ആ മറുപടി കേട്ടു ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവൾക്ക് 8 വയസ്സാണോ എന്നുപോലും തോന്നിപോയി. മോളെ, ഭാവിയിലും ഈ പക്വത നിന്നോടൊപ്പം ഉണ്ടാവട്ടെ. നന്മയും…”