മകനെതിരെയുള്ള സീമാ വിനീതിന്റെ ആരോപണങ്ങൾക്ക് നടി മാലാ പാർവതിയുടെ മറുപടി..!

Advertisement

മലയാള സിനിമയിൽ ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് മാലാ പാർവതി. അതിനൊപ്പം സ്ത്രീപക്ഷ പോരാട്ടങ്ങൾക്കും വിവിധ സംഘടനകളോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ഈ നടിയുടെ സ്ത്രീപക്ഷ എഴുത്തുകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഈ നടിയുടെ മകനെതിരെ കടുത്ത ആരോപണവുമായി ട്രാൻസ് വുമണും മേക്ക്പ്പ് ആര്ടിസ്റ്റുമായ സീമ വിനീത് രംഗത്ത് വന്നിരുന്നു. മാലാ പാർവതിയുടെ മകൻ സോഷ്യൽ മീഡിയയിലൂടെ അശ്‌ളീല സന്ദേശങ്ങൾ അയച്ചുവെന്നു പറഞ്ഞു, വിശദമായി തെളിവുകളടക്കം നല്കിക്കൊണ്ടായിരുന്നു സീമ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റും അതുപോലെ ഫേസ്ബുക്ക് ലൈവ് വീഡിയോയും എത്തിയത്. അതിനു മറുപടി നൽകിക്കൊണ്ട് മാലാ പാർവതിയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട മറുപടി പോസ്റ്റിൽ മാലാ പാർവതി പറയുന്നത് ഇപ്രകാരം, എൻ്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല. ഇന്ന് കാലത്ത് സീമ ലൈവ് വന്നു. ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു. എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close