മോഹൻലാൽ ചിത്രം ‘ഒടിയന്’ ശേഷം മമ്മൂട്ടിയുടെ ‘മാമാങ്ക’ത്തിലേക്ക്; രണ്ട് വമ്പൻ സിനിമകളുടെ ഭാഗമാകുന്ന സന്തോഷത്തിൽ എം. ജയചന്ദ്രൻ

Advertisement

മമ്മൂട്ടി നായകനായി അണിയറയിലൊരുങ്ങുന്ന ‘മാമാങ്കം’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത് എം ജയചന്ദ്രനാണ്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടുകള്‍ ദുബായില്‍ ഒരുങ്ങുകയാണെന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം മോഹൻലാൽ പുത്തൻലുക്കിൽ എത്തുന്ന ഒടിയൻ എന്ന ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

ഒടിയന്റെ ജോലികൾ പൂർത്തിയായതോടെയാണ് മാമാങ്കത്തിന് സംഗീതമൊരുക്കുന്ന തിരക്കുകളിലേക്ക് അദ്ദേഹം കടന്നതെന്നാണ് സൂചന. ചിത്രത്തിൽ സംഗീതം ഒരുക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമായി കരുതുന്നതായാണ് സംവിധായകൻ സജീവ്പിള്ളയ്ക്കും നിര്‍മാതാവ് വേണു കുന്നമ്പിള്ളിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയോടൊപ്പം എം ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ദുബായിയുടെ അന്തരീക്ഷം മികച്ച പാട്ടുകളൊരുക്കാന്‍ തന്നെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement

ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ പോലുള്ള ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചരിത്ര നായകനായി എത്തുന്നു എന്നതാണ് ‘മാമാങ്ക’ത്തിന്റെ പ്രത്യേകത. മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീണ്ട 12 വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് സജീവ് പിള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ ആയ ഈ ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് നിർമ്മിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close