തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ മോഹൻലാൽ നായകനായി എത്തിയ ലുസിഫെർ മലയാളം വേർഷന് സ്വന്തമാണ്. 2 കോടി കളക്ഷൻ അവിടെ നിന്നു നേടിയ പ്രേമത്തെ ആണ് ലുസിഫെർ മറി കടന്നത്. ഇപ്പോൾ 2.09 കോടിയാണ് ലുസിഫെർ മലയാളം വേർഷന്റെ അവിടുത്തെ കളക്ഷൻ. അതിനോടൊപ്പം ലുസിഫെർ തമിഴ് ഡബ്ബ് വേർഷനും അവിടെ റിലീസിന് ഒരുങ്ങുകയാണ്. വി ക്രിയേഷൻസ് ആണ് ഈ ചിത്രം അവിടെ റിലീസ് ചെയ്യുന്നത്. മേയ് മൂന്നാം തീയതി ലുസിഫെർ തമിഴ് ഡബ്ബ് വേർഷൻ അവിടെ വമ്പൻ റിലീസ് ആയി എത്തും എന്നു സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ അറിയിച്ചു.
തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ഡബ്ബ് ചിത്രവും മോഹൻലാലിന്റെ തന്നെയാണ്. ഏകദേശം 4 കോടി രൂപയോളം അവിടെ നിന്നു നേടിയ പുലിമുരുകൻ ആണ് ആ ചിത്രം. ഇതിനോടകം 130 കോടിയോളം കളക്ഷൻ ആഗോള ബോക്‌സ് ഓഫീസിൽ നിന്നു നേടിയ ലുസിഫെർ 140 കോടിക്കു മുകളിൽ കളക്ഷൻ നേടിയ പുലിമുരുകന് തൊട്ടു പിന്നിൽ ഉണ്ട്. കേരളത്തിൽ ഒഴിച്ചു ബാക്കിയെല്ലാ സ്ഥലത്തും പുലിമുരുകനെ ലുസിഫെർ തകർത്തു കഴിഞ്ഞു. വിദേശ മാർക്കറ്റിൽ നിന്നും മാത്രം 50 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ലുസിഫെർ കേരളത്തിൽ നിന്ന് ഇതിനോടകം 68 കോടി രൂപയോളം നേടി കഴിഞ്ഞു. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ലുസിഫെർ നേടിയ കളക്ഷൻ 11 കോടിയുടെ അടുത്ത് എത്തി കഴിഞ്ഞു.