ബാഹുബലിയുടെ ആ റെക്കോർഡ് കേരളത്തിൽ തകർത്തു ലൂസിഫർ; നൂറു കോടിയിലേക്കു സ്റ്റീഫൻ നെടുമ്പള്ളിയുടെ കുതിപ്പ്..!

Advertisement

മലയാള സിനിമയുടെ ബോക്സ് ഓഫീസ്, തിയേറ്റർ റൺ ചിത്രങ്ങളുടെ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ അവയിൽ ഏറെക്കുറെ എല്ലാ റെക്കോർഡുകളും കൈവശം വെച്ചിരിക്കുന്നത് മോഹൻലാൽ എന്ന താര ചക്രവർത്തി ആണെന്നുള്ളതാണ്. മലയാള സിനിമയ്ക്കു പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിച്ചു തരുന്നതും മോഹൻലാൽ, അവയെ തിരുത്തിയെഴുതി പുതിയ നാഴികക്കല്ലുകൾ തീർക്കുന്നതും മോഹൻലാൽ എന്ന അവസ്ഥയാണ് നമ്മൾ വർഷങ്ങളായി കാണുന്നത്. തന്റെ ഏതെങ്കിലും റെക്കോർഡ് മറ്റൊരു ചിത്രം തകർത്താൽ അധികം വൈകാതെ തന്നെ മോഹൻലാൽ അത് തിരിച്ചു പിടിച്ചിരിക്കും എന്നും നമ്മുക്കറിയാം. ഇപ്പോഴിതാ ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ കേരളത്തിൽ നിന്ന് നേടുന്ന ചിത്രമെന്ന റെക്കോർഡ് മോഹൻലാലിൻറെ പുലിമുരുകനിൽ നിന്ന് ബാഹുബലി 2 നേടിയെടുത്തപ്പോൾ, ലൂസിഫർ എന്ന തന്റെ പുതിയ ചിത്രം കൊണ്ട് ബാഹുബലി 2 സൃഷ്‌ടിച്ച ആ റെക്കോർഡും മോഹൻലാൽ തകർത്തു കഴിഞ്ഞു.

ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്ന് ബാഹുബലി 2 നേടിയത് 31 കോടി രൂപയ്ക്കു മുകളിൽ ആണെങ്കിൽ, ലൂസിഫർ നേടിയത് 33 കോടി രൂപയ്ക്കു മുകളിൽ ആണ്. അമേരിക്കയിലും സംഭവിച്ചത് ഇത് തന്നെ. പുലിമുരുകൻ എന്ന ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ അവിടെ ഞാൻ പ്രകാശൻ തകർത്തിരുന്നു. ഇപ്പോഴിതാ ഞാൻ പ്രകാശന്റെ ഫൈനൽ കളക്ഷൻ ഇരട്ടി മാർജിനിൽ മറികടന്നു അമേരിക്കയിൽ 500K കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫർ മാറി. ഈ ചിത്രത്തിന്റെ എട്ടു ദിവസത്തെ വേൾഡ് വൈഡ്  കളക്ഷൻ ഏകദേശം 80 കോടിയോളം രൂപയാണ്. അടുത്ത ആഴ്ചക്കുള്ളിൽ തന്നെ നൂറു കോടി എന്ന മാന്ത്രിക സംഖ്യയിൽ ഈ ചിത്രം തൊടും എന്നുറപ്പായി കഴിഞ്ഞു. പുലി മുരുകന് ശേഷം ഈ ചരിത്രം ആവർത്തിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ആയിരിക്കും ലൂസിഫർ. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close