പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സമാനതകൾ ഇല്ലാത്ത വിജയത്തിലേക്കാണ് കുതിക്കുന്നത്. ഏഴു ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ലൂസിഫർ ഗൾഫിലും, അമേരിക്കയിലും ഏഷ്യ പസഫിക് മാർക്കറ്റിലും ന്യൂസിലാൻഡിലും എല്ലാം റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ കർണാടകയിലും നോർത്ത് ഇന്ത്യയിലും എല്ലാം മലയാളത്തിൽ നിന്നും ഏറ്റവും വലിയ ഗ്രോസ്സർ ആയി ലൂസിഫർ മാറി കഴിഞ്ഞു. ഇപ്പോഴിതാ യു കെ ബോക്സ് ഓഫീസിലും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലൂസിഫർ. ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളം റിലീസ് ആയി എത്തിയ ലൂസിഫർ ഏഴു ദിവസം കൊണ്ട് അവിടെ നിന്ന് ഒന്നര കോടിയിൽ അധികം കളക്ഷൻ ആയി നേടി.
മാത്രമല്ല യു കെ ബോക്സ് ഓഫീസിൽ ആദ്യ പത്തു സ്ഥാനത്തു ഈ വർഷം എത്തുന്ന ആദ്യ ഏഷ്യൻ ചിത്രവും അതുപോലെ ആദ്യത്തെ മലയാള ചിത്രവുമാണ് ലൂസിഫർ. യു കെ ബോക്സ് ഓഫീസിൽ നിലവിൽ എട്ടാം സ്ഥാനത്തു ആണ് ലൂസിഫർ നിൽക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഐതിഹാസികമായ ഒരു നേട്ടമാണ് ഈ മോഹൻലാൽ ചിത്രം സമ്മാനിച്ചിരിക്കുന്നതു. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, തുടങ്ങി എല്ലാ സ്ഥലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടിയ മലയാള ചിത്രമായി ലൂസിഫർ മാറി കഴിഞ്ഞു. ഏഴു ദിവസത്തെ ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 73 കോടി രൂപയ്ക്കു മുകളിൽ ആണ്. കേരളത്തിലും ഗൾഫിലും ഒഴികെ ബാക്കിയെല്ലായിടത്തും ഇപ്പോഴത്തെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലി മുരുകനെ ഈ ചിത്രം തകർത്തു കഴിഞ്ഞു.