ബുക്ക് മൈ ഷോയിൽ നിന്ന് 2019 ഇൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 50 ചിത്രങ്ങൾ

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റുഫോമുകളിൽ ഒന്നാണ് ബുക്ക് മൈ ഷോ ആപ്പ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റു പോകുന്ന ഓൺലൈൻ ആപ്പ്ലിക്കേഷനാണ് ബുക്ക് മൈ ഷോ. സിനിമ മുതൽ എല്ലാ തരത്തിൽ ഉള്ള എന്റർടൈൻമെന്റ് പരിപാടികളുടേയും ടിക്കറ്റുകളുടെ ബുക്കിംഗ് ഈ ആപ്പ് വഴി സാധ്യമാണ്. ബുക്ക് മൈ ഷോ ആപ്പിലെ സിനിമകളുടെ റേറ്റിങ് വരെ പലപ്പോഴും ഏതു സിനിമ കാണണം എന്നുള്ള പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. വ്യക്തമായ കളക്ഷൻ ട്രാക്കിങ് ലഭിക്കുന്നതിനും ഏറെ സഹായകരമാണ് ബുക്ക് മൈ ഷോ ആപ്പ്. ഇപ്പോഴിതാ ഈ വർഷം ബുക്ക് മൈ ഷോ ആപ് വഴി ഉള്ള ടിക്കറ്റ് ബുക്കിങ്ങിലൂടെ ഏറ്റവും അധികം കളക്ഷൻ നേടിയ അമ്പതു  ചിത്രങ്ങളുടെ പട്ടിക അവർ പുറത്തു വിട്ടു കഴിഞ്ഞു.

ഈ ലിസ്റ്റിൽ ഒരേ ഒരു മലയാള ചിത്രം മാത്രമാണ് സ്ഥാനം പിടിച്ചത്. അത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ബുക്ക് മൈ ഷോ ആപ്പ് വഴി ഉള്ള ടിക്കറ്റ് ബുക്കിങ്ങിൽ നിന്ന് മാത്രം 39 കോടി രൂപയാണ് നേടിയത്. വേൾഡ് വൈഡ് കളക്ഷൻ ആയി 130 കോടിയോളം നേടിയ ഈ ചിത്രം ബുക്ക് മൈ ഷോ ലിസ്റ്റിൽ നാല്പത്തിയാറാം സ്ഥാനത്തു ആണ് ലൂസിഫർ സ്ഥാനം പിടിച്ചത്.

Advertisement

അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം 425 കോടി ബുക്ക് മൈ ഷോ കളക്ഷനുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഈ ലിസ്റ്റിൽ ബോളിവുഡ് ചിത്രം വാർ ആണ് രണ്ടാം സ്ഥാനത്തു. 236 കോടി ആണ് വാറിന്റെ ബുക്ക് മൈ ഷോ കളക്ഷൻ. 204 കോടിയും ആയി സാഹോ ആണ് സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ മുന്നിൽ. ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തു ആണ് സാഹോ. 81 കോടി നേടി രജനികാന്തിന്റെ പേട്ട ഇരുപത്തിയൊമ്പതാം സ്ഥാനത്തു വന്നപ്പോൾ 75 കോടിയും ആയി ദളപതിയുടെ ബിഗിൽ മുപ്പത്തിരണ്ടാം സ്ഥാനത്തു ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close