ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..!

Advertisement

കഴിഞ്ഞ ദിവസമാണ് ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ജൂലൈ പതിനാറു മുതൽ ചിത്രീകരണം ആരംഭിക്കും. ഇന്നലെ പുറത്തു വിട്ട ലൂസിഫർ ഫസ്റ്റ് ലുക്കിൽ മോഹൻലാലിൻറെ മുഖം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും തൂവെള്ള ഷർട്ടും കറുത്ത കരയുള്ള വെളുത്ത മുണ്ടുമുടുത്തു ഗാംഭീര്യത്തോടെ കാലിൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിനെ നമ്മുക്ക് കാണാം. ഈ ഫസ്റ്റ് ലുക്ക് മലയാളികളെ കൂട്ടികൊണ്ടു പോയത് മലയാള സിനിമയിലെ ഇത്തരമൊരു കിടിലൻ ഗെറ്റപ്പ് ആദ്യമായി ആഘോഷിക്കപെട്ട 1993 എന്ന വർഷത്തിലേക്ക് ആണ്. ആ വർഷമാണ് ദേവാസുരം എന്ന മോഹൻലാൽ- ഐ വി ശശി ചിത്രം റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്.

ആ ചിത്രത്തിലൂടെയാണ് മോഹൻലാലിൻറെ മുണ്ടുടുത്തു മീശ പിരിച്ച ആസുരഭാവം ആദ്യമായി ജനങ്ങൾ ആഘോഷിച്ചത്. അതിനു ശേഷം കേരളക്കരയെ പ്രകമ്പനം കൊള്ളിച്ച മാസ്സ് കഥാപാത്രങ്ങൾ ഈ രൂപത്തിൽ മോഹൻലാൽ തന്നെ ഒരുപാട് തന്നെങ്കിലും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ ഇന്ന് ഓരോ മലയാളിക്കും ആവേശവും വികാരവുമാണ്. ദേവാസുരത്തിനു ശേഷമാണു മുണ്ടുടുത്ത ഈ ഗെറ്റപ്പ് പോലും മലയാള സിനിമയിലും മലയാളിയുടെ ജീവിതത്തിലും ആണത്തത്തിന്റെ പര്യായമായി മാറിയത്. ആ അർഥത്തിൽ മലയാളത്തിലെ ട്രെൻഡ് സെറ്റർ ലുക്കുകളിൽ ഒന്നായിരുന്നു അത്.

Advertisement

ദേവാസുരം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ 2018 ഇൽ തന്നെ അതേ ആവേശം സമ്മാനിക്കുന്ന ഒരു ഗെറ്റപ്പുമായി ലൂസിഫർ ഫസ്റ്റ് ലുക് വന്നതോടെ മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ്. മുരളി ഗോപി രചിച്ച ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആണെന്നും ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബ്ലഡ്, ബ്രദർ ഹുഡ്, ബിട്രെയൽ എന്നാണ് ലൂസിഫർ ഫസ്റ്റ് ലുക് പോസ്റ്ററിലെ വാക്കുകൾ നമ്മളോട് പറയുന്നത്. മോഹൻലാലിന്റെ താടി വെച്ച ഗെറ്റപ്പ് ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ നല്ല കട്ട താടി വെച്ച് മീശ പിരിച്ചു തൂവെള്ള മുണ്ടും ഷർട്ടുമിട്ട ഒരു മാസ്സ് മോഹൻലാൽ ഗെറ്റപ്പ് ഇനി കേരളം കാണാൻ ഇരിക്കുന്നതേയുള്ളു എന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഏതായാലും ഒരൊറ്റ പോസ്റ്റർ കൊണ്ട് തന്നെ ലൂസിഫർ മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close