2000 ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി വമ്പൻ രംഗങ്ങൾ; തലസ്ഥാനം ഇളക്കി മറിക്കാൻ ലുസിഫെർ..!

Advertisement

മോഹൻലാൽ നായകനായി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രം ലുസിഫെറിന്റെ ചിത്രീകരണം തിരുവനന്തപുരം നഗരത്തിൽ പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാലിന് പുറമെ വിവേക് ഒബ്രോയ്‌, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, സാനിയ, ഫാസിൽ, കലാഭവൻ ഷാജോൺ, ബാല, സച്ചിൻ ഖഡെക്കാർ, ജോണ് വിജയ് തുടങ്ങി ഒരു വലിയ താര നിര തന്നെ ലുസിഫെറിൽ അഭിനയിക്കുന്നുണ്ട്. സൂര്യയോടൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽ നിന്ന് എത്തിയ മോഹൻലാൽ ലുസിഫെറിന്റെ ട്രിവാൻഡ്രം ഷെഡ്യൂളിൽ വീണ്ടും ജോയിൻ ചെയ്തു കഴിഞ്ഞു.

ഈ മാസം ഇരുപത് വരെ ലുസിഫെറിന്റെ ട്രിവാൻഡ്രം ഷെഡ്യൂൾ ഉണ്ടാകും. എന്നാൽ മോഹൻലാൽ ഇന്നത്തെ ഷൂട്ടിങ്ങിന് ശേഷം എറണാകുളത്തേക്ക് മടങ്ങും. അതിനു ശേഷം എറണാകുളം, കുട്ടിക്കാനം, മുംബൈ എന്നിവിടങ്ങളിൽ ആണ് ലുസിഫെർ ഷൂട്ട് ചെയ്യുക. ഇന്ന് പാളയം അണ്ടർ പാസേജിൽ വെച് ലുസിഫെറിലെ ഒരു രംഗം ഷൂട്ട് ചെയ്യും. നാളെ അടിമലതുറയിൽ നടക്കുന്ന ഷൂട്ടിങ്ങിൽ 2000 ജൂനിയർ ആര്ടിസ്റ്റുകൾ ആണ് പങ്കെടുക്കുക. ഒരു ദുബായ് ഷെഡ്യൂളും ഉള്ള ലുസിഫെറിന്റെ ഷൂട്ടിങ് നവംബർ മുപ്പതിന് ആണ് അവസാനിക്കുക. ലുസിഫെർ കഴിഞ്ഞു മോഹൻലാൽ ചെയ്യാൻ പോകുന്നത് പ്രിയദർശൻ ചിത്രമായ മരക്കാർ: അറബി കടലിന്റെ സിംഹം എന്ന ചിത്രമാണ്. ഇതിനിടയിൽ കെ വി ആനന്ദ് ചെയ്യുന്ന സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രവും മോഹൻലാൽ പൂർത്തിയാക്കും.

Advertisement

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി ആണ് മോഹൻലാൽ ലുസിഫെറിൽ അഭിനയിക്കുന്നത്. സുജിത് വാസുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. അടുത്ത വർഷം മാർച്ചിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close