ഇന്ത്യൻ സിനിമയെ ഞെട്ടിച്ചു ലുസിഫെർ; 100 മണിക്കൂർ മാരത്തോൺ പ്രദർശനം..!

Advertisement

ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവുമായ മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമായ ലുസിഫെർ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തൂഫാനാക്കി കൊണ്ടു മുന്നേറുകയാണ്. ലുസിഫെർ ഓരോ ദിവസവും കേരളത്തിലും വിദേശത്തും പുതിയ  ബോക്‌സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ഒരു അപൂർവ റെക്കോര്ഡ് ആണ് ലുസിഫെർ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ആണ് ഒരു ചിത്രം തുടർച്ചയായി 100 മണിക്കൂർ ഒരു തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ആ ത്രസിപ്പിക്കുന്ന റെക്കോർഡ് ഇനി മുതൽ ലൂസിഫെറിനു സ്വന്തം.

ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് മാർച്ചു 28 റീലീസ് ഡേ 7 മണി മുതൽ തുടർച്ചയായി 100  മണിക്കൂർ ലുസിഫെർ പ്രദർശിപ്പിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടന്ന പ്രദര്ശനത്തോടെ 70 പ്രദർശനങ്ങൾ ആണ് അവിടെ ഇതു വരെ തുടർച്ചയായി, ബ്രേക്ക് ഇല്ലാതെ നടന്നത്. രാത്രി ഒരു മണിക്കും, വെളുപ്പിന് മൂന്നു മണിക്കും വരെ അവിടെ ലുസിഫെർ ഷോകൾ നടന്നു. അവിടെ നടന്നതിൽ 95 ശതമാനം ഷോകളും ഹൗസ് ഫുൾ ആയിരുന്നു എന്നും തീയേറ്റർ മാനേജ്‌മെന്റ് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു. ഈ മഹത്തായ നേട്ടം ആഘോഷിക്കാൻ ഇന്ന് വൈകുന്നേരം ആറു മണിക് എല്ലാ പ്രേക്ഷകരെയും തീയേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തിയേറ്റർ മാനേജ്‌മെന്റ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമാണ് ലുസിഫെർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close