
മോഹൻലാൽ , മമ്മൂട്ടി ഫാൻസ് പ്രവർത്തകരെ പോലെ തന്നെ കേരളമെങ്ങുമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിൽ തങ്ങളെ കൊണ്ട് ആവുന്ന സഹായം എത്തിക്കുകയാണ് ദിലീപിന്റെ ഫാൻസ് കൂട്ടായ്മയെ ആയ ദിലീപ് ഓൺലൈൻ പ്രവർത്തകർ. ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകൾക്ക് വേണ്ട സാധനങ്ങൾ എത്തിക്കുന്നതിനിടയിൽ അവരോടൊപ്പം സംസാരിക്കാനും അവർക്കു സന്തോഷം പകരാനും ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ആണ് ദിലീപിനോടുള്ള തങ്ങളുടെ ഇഷ്ടം ക്യാമ്പിലെ പ്രായമായ അമ്മമാർ തുറന്നു പറയുന്നത്. തങ്ങൾക്കു ദിലീപിനെ വലിയ ഇഷ്ടം ആണെന്നും ദിലീപിനെ ഒന്ന് ക്യാമ്പിൽ കൊണ്ട് വരണമെന്നും അദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും ആ അമ്മമാർ പറയുന്നു.
അങ്ങനെ ഒരമ്മ തന്റെ ആഗ്രഹം പറയുന്ന വീഡിയോ ദിലീപ് ഓൺലൈൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്. പ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന ചെയ്ത ജനപ്രിയ നായകൻ ദിലീപ്, അത് കൂടാതെ അവർക്കു വേണ്ടി വസ്ത്രങ്ങളും സംഭാവന ചെയ്തിരുന്നു. ഇപ്പോൾ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് അദ്ദേഹം. ഇതിൽ ഒരു മജീഷ്യൻ ആയാണ് ദിലീപ് അഭിനയിക്കുന്നത്. ഇതിനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലും ദിലീപ് അഭിനയിക്കും. ഏതായാലും കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും കേരളത്തിലെ കുടുംബ പ്രേക്ഷകർ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഈ വീഡിയോ. ഇത്തരം കൂടുതൽ പ്രവർത്തങ്ങളുമായി ദിലീപ് ആരാധകരും ഇപ്പോൾ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയാണ്.