വിക്രത്തിന്റെ മഹാവിജയം; തൃശൂർ രാഗത്തിലേക്ക് ലോകേഷ് കനകരാജ്- അനിരുദ്ധ് ടീം

Advertisement

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആഗോള തലത്തിൽ മഹാവിജയമാണ് നേടുന്നത്. 250 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ലോകേഷും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചത് രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയായാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദറും ഇതിനു ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരനുമാണ്. കേരളത്തിലും റെക്കോർഡ് കളക്ഷനാണ് വിക്രം നേടിയത്. ഇതിനോടകം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിയ വിക്രം, എട്ടു ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 26 കോടിക്ക് മുകളിലാണ്.

Advertisement

അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ വന്നത് തൃശൂരിലെ രാഗം തിയേറ്ററിൽ നിന്നാണ്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ രാഗമാണ്, ഇന്ന് നിലവിൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയെറ്റെറുമെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഇപ്പോഴിതാ വിക്രം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ, ഇതിന്റെ വിജയമാഘോഷിക്കാൻ കേരളത്തിലെത്തുന്നത് രാഗം തീയേറ്ററിലേക്കാണ്. വരുന്ന ജൂൺ പതിമൂന്ന് തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ലോകേഷും അനിരുദ്ധ് രവിചന്ദറും രാഗത്തിലെത്തുന്നത്. അവിടെ വെച്ച് ആരാധകരെ കാണുന്ന അവർ, സിനിമ പ്രേമികൾക്കും ആരാധകർക്കുമൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്യും. ഏതായാലും വിക്രം നമ്മുക്ക് സമ്മാനിച്ചവരെ വരവേൽക്കാൻ തൃശൂരും രാഗവും ഒരുങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close