ലിയോയുടെ ആദ്യ പത്ത് മിനിറ്റ്; സംഭവം ലോഡിങ്; വെളിപ്പെടുത്തി ലോകേഷ്.

Advertisement

ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രധാന ചർച്ച. ലിയോ LCU വിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ കഴിഞ്ഞ ചിത്രമായ വിക്രം റിലീസ് ചെയ്യുന്നതിന് മുൻപ്, താൻ നേരത്തെ ചെയ്ത കാർത്തി ചിത്രം കൈതി ഒന്ന് കൂടെ കാണാൻ ലോകേഷ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. കൈതിയും വിക്രമും ചേർത്താണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ചത്. അതുപോലെ ലിയോ റിലീസ് ചെയ്യുന്നതിന് മുൻപ് ലോകേഷ് എന്താണ് പറയുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഏതായാലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലോകേഷ് പറയുന്നത്, എന്ത് സംഭവിച്ചാലും ലിയോയുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർ മിസ് ചെയ്യരുത് എന്നാണ്. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ എങ്ങനെയെങ്കിലും തീയേറ്ററിൽ കേറി പറ്റണമെന്നും ആദ്യ പത്ത് മിനിറ്റ് അതിനിർണ്ണായകമാണെന്നും ലോകേഷ് വെളിപ്പെടുത്തി. വമ്പൻ തീയേറ്റർ അനുഭവമായിരിക്കും ആ ആദ്യ പത്ത് മിനിറ്റ് തരികയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആയിരത്തിലധികം പേര് ജോലി ചെയ്താണ് ആദ്യ പത്ത് മിനിറ്റ് തങ്ങൾ ഒരുക്കിയതെന്നും അത്കൊണ്ട് തന്നെ ആ 10 മിനിറ്റ് പ്രേക്ഷകർക്കുള്ള ഒരു വിരുന്നായി മാറുമെന്നും അദ്ദേഹം പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ കേരളത്തിലെ 650 ലധികം സ്‌ക്രീനുകളിൽ ശ്രീ ഗോകുലം മൂവീസ് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, തൃഷ എന്നിവരും വേഷമിടുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close