ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് അല്ലു അർജുനും

Advertisement

ഇന്ന് തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ വലിയ വിജയങ്ങൾ സമ്മാനിച്ച ലോകേഷ് ഇപ്പോൾ തന്റെ അഞ്ചാമത്തെ ചിത്രമായ ദളപതി 67 ആരംഭിച്ചിരിക്കുകയാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടെ അദ്ദേഹം ആരംഭിച്ചിരിക്കുകയാണ്. കാർത്തി നായകനായ കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കൂടി ചേർത്താണ് വിക്രത്തിലൂടെ അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് രൂപം കൊടുത്തത്. അദ്ദേഹം ഇപ്പോൾ ചെയ്യുന്ന വിജയ് ചിത്രവും അതിന്റെ ഭാഗമാണോ എന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും കൈതി 2 , വിക്രം 2 , സൂര്യ നായകനായ റോളക്സ് എന്നീ ചിത്രങ്ങൾ ഉണ്ടാകുമെന്ന് ലോകേഷ് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് അല്ലു അർജുനും എത്തുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ലോകേഷ് ഇപ്പോൾ ചെയ്യുന്ന വിജയ് ചിത്രം തീർത്തു കഴിഞ്ഞാൽ, അദ്ദേഹം ചെയ്യാൻ പോകുന്നത് കാർത്തി നായകനായ കൈതി 2 ആയിരിക്കും. അതിനും ശേഷം അദ്ദേഹം അല്ലു അർജുൻ നായകനായ ചിത്രം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഈ സമയം കൊണ്ട് അല്ലു അർജുൻ, തന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം പൂർത്തിയാക്കി റിലീസ് ചെയ്യും. ഏതായാലും കമൽ ഹാസൻ, കാർത്തി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവർക്കൊപ്പം വിജയ്, അല്ലു അർജുൻ എന്നിവരും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

Advertisement
Advertisement

Press ESC to close