കൈതിയില്‍ മരിച്ച അന്‍പ് എങ്ങനെ വിക്രമില്‍ തിരിച്ചുവന്നു?; മറുപടി നൽകി സംവിധായകൻ

Advertisement

ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഇപ്പോൾ മഹാവിജയം നേടി മുന്നേറുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. കൈതി എന്ന ചിത്രവുമായി വിക്രത്തിനുള്ള ബന്ധവും, ഇനി വരാനുള്ള കൈതി 2, വിക്രം 3 എന്നിവയിൽ വരാൻ സാധ്യതയുള്ള കഥാപാത്രങ്ങളുമെല്ലാമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അതുപോലെ തന്നെ വിക്രം കണ്ട പ്രേക്ഷകർക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകികൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് ഇന്നലെ ട്വിറ്ററിൽ പ്രേക്ഷകർക്കൊപ്പം ഒരു സംവാദത്തിലേർപ്പെടുകയും ചെയ്തു. അതിലൊരാൾ ചോദിച്ച ചോദ്യവും, അതിനു ലോകേഷ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. വിക്രമിൽ കൈതിയിലെ ചില കഥാപാത്രങ്ങളെ കാണാൻ നമ്മുക്ക് സാധിക്കും. അതിൽ പ്രധാനിയാണ്, കൈതിയിൽ അർജുൻ ദാസ് അവതരിപ്പിച്ച അൻപ് എന്ന കഥാപാത്രം.

Advertisement

അർജുൻ ദാസിന്റെ അൻപ് എന്ന കഥാപാത്രം കൈതിയിൽ കൊല്ലപ്പെടുകയല്ലേ, പിന്നെങ്ങനെയാണ് ആ കഥാപാത്രം വിക്രമിൽ വന്നതെന്നായിരുന്നു ഒരാളുടെ സംശയം. അയാൾക്ക്‌ മാത്രമല്ല, മറ്റു പലർക്കും തോന്നിയ കാര്യമാണത്. അതിനു മറുപടിയായി ലോകേഷ് കനകരാജ് പറയുന്നത്, കൈതിയിൽ അൻപിന്റെ താടിയെല്ല് മാത്രമാണ് നെപ്പോളിയൻ തകർക്കുന്നതെന്നാണ്. വിക്രമിൽ ആ സ്റ്റിച്ച് പാടുകൾ അന്പിന്റെ കഴുത്തിൽ കാണാമെന്നും, അതിന്റെ കൂടുതൽ വിശദീകരണം കൈതി 2 ഇൽ കാണാൻ സാധിക്കുമെന്നും ലോകേഷ് പറയുന്നു. ലോകേഷ് കനകരാജ്, രത്ന കുമാർ എന്നിവർ ചേർന്ന് രചിച്ച വിക്രം ഇപ്പോൾ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. കാർത്തി, കമൽ ഹാസൻ, സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ എന്നിവരെല്ലാം ഇപ്പോൾ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close